Latest NewsKerala

ശബരിമലയിൽ വീണ്ടും നിരോധനാജ്ഞ

തീർത്ഥാടകർക്കും വാഹനങ്ങൾക്കും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്

തിരുവനന്തപുരം : ശബരിമലയിൽ വീണ്ടും നിരോധനാജ്ഞ. മണ്ഡലകാല പൂജകൾക്കായി ശബരിമല നട നാളെ വൈകീട്ട് അഞ്ച് മണിയ്ക്ക് തുറക്കാനിരിക്കെ ഇലവുങ്കൽ മുതൽ സന്നിധാനം വരെ ഇന്ന് അർധരാത്രി മുതൽ 22വരെയാണ് ജില്ലാ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. തീർത്ഥാടകർക്കും വാഹനങ്ങൾക്കും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.

യുവതീ പ്രവേശന വിഷയത്തില്‍ സവകാശം തേടാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു സര്‍വ്വകക്ഷി യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞത്. സര്‍ക്കാരിന് ദുര്‍വാശിയും-മുൻവിധിയുമില്ല. വിധി നടപ്പാക്കുക മാത്രമേ ലക്ഷ്യമുള്ളൂവെന്നും എന്നാല്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ പ്രത്യേക ദിവസം എന്ന സാധ്യത സര്‍ക്കാര്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ യുവതികളെ പ്രവേശിപ്പിക്കരുതെന്ന ആവശ്യം അംഗീകരിച്ചില്ലെന്ന് ആരോപിച്ച് ബിജെപിയും കോണ്‍ഗ്രസും യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി.

 ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടു തന്ത്രി, രാജകുടുംബാംഗങ്ങൾ തമ്മിലുള്ള സർക്കാരിന്റെ ചർച്ചയിൽ മുഖ്യമന്ത്രി ചില നിർദേശം മുന്നോട്ട് വെച്ചെന്നു കൊട്ടാരം പ്രതിനിധി ശശികുമാരവർമ പറഞ്ഞത്. ആചാരങ്ങളുടെ കാര്യമായതിനാൽ ഇക്കാര്യങ്ങളിൽ മറ്റുള്ളവരുമായി ആലോചിച്ച്‌ തീരുമാനം. ചില നിർദേശങ്ങൾ മുഖ്യമന്ത്രിക്കും കൈമാറിയെന്ന് അദ്ദേഹം പറഞ്ഞിരുന്നു. കൂടാതെ ചില പ്രത്യേകദിവസങ്ങളിൽ യുവതികൾക്ക് കയറാമെന്ന നിർദേശം തള്ളിയെന്നാണ് റിപ്പോർട്ട്.
അതേസമയം യുവതികൾ വരരുതെന്ന് അഭ്യർഥിക്കാനേ കഴിയൂവെന്ന് തന്ത്രി കണ്ഠരര് രാജീവർ വ്യക്തമാക്കി.

https://youtu.be/ovQx5eggK8g

shortlink

Related Articles

Post Your Comments

Related Articles


Back to top button