തിരുവനന്തപുരം∙ ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 28ലെ വിധി സ്റ്റേ ചെയ്യില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതോടെ സർക്കാർ ഇന്ന് സർവ്വ കക്ഷി യോഗം വിളിച്ചിരിക്കുകയാണ്. തുലാമാസ പൂജയ്ക്കും ചിത്തിര ആട്ടത്തിരുന്നാളിനും നട തുറന്നപ്പോൾ യുവതികളെത്തിയിരുന്നു. എന്നാൽ ഇവർക്ക് ദർശനം നടത്താനായില്ല. വലിയ പ്രതിഷേധമാണ് സന്നിധാനത്തുണ്ടായത്. ഈ സാഹചര്യത്തിൽ മണ്ഡലകാലത്തെ സ്ഥിതി കൂടുതൽ ഗുരുതരമാകുമെന്നാണു വിലയിരുത്തൽ.
ഇതിനിടെ ശബരിമല യുവതി പ്രവേശനം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ വിളിച്ചു ചേര്‍ക്കുന്ന സര്‍വ്വകക്ഷിയോഗത്തില്‍ ബിജെപി പങ്കെടുക്കും . യുവതി പ്രവേശനം വിലക്കണമെന്നും മണ്ഡലക്കാലം സുഗമമമാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നാവശ്യം ഉന്നയിക്കും . മറ്റു ഹിന്ദുസംഘടനകളെ യോഗത്തിലേക്ക് വിളിക്കാത്തതില്‍ ബിജെപി അതൃപ്തി അറിയിച്ചു .ശബരിമല വിഷയത്തില്‍ പ്രതിഷേധം തുടരുന്ന കാര്യത്തില്‍ വ്യാഴാഴ്ച രാവിലെ 11 മണിക്ക് നടക്കുന്ന സര്‍വകക്ഷി യോഗത്തിന് ശേഷം തീരുമാനമെടുക്കും .
ശബരിമലയിൽ നടപ്പാക്കാൻ പറ്റുന്ന പരിഹാര മാർഗങ്ങൾ ഇവയാണ്, വിധി പുനഃപരിശോധിക്കാൻ സുപ്രീം കോടതി തയാറായതിനാൽ 1991ലെ ഹൈക്കോടതി വിധിയാണു നിലനിൽക്കുന്നതെന്നു വ്യാഖ്യാനിച്ചു ദർശനത്തിനെത്തുന്ന യുവതികളെ തിരികെ അയയ്ക്കാം. യുവതികൾ കോടതിയലക്ഷ്യ നടപടിയിലേക്കു പോയാൽ സർക്കാരിനു ക്ഷമാപണം നടത്തേണ്ടിവരും. മറ്റൊരു മാർഗം, ക്രമസമാധാന പ്രശ്നങ്ങളും സൗകര്യക്കുറവും മൂലമുള്ള പ്രായോഗിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കോടതിയിൽ സാവകാശം തേടുക എന്നതാണ്.
യുവതികളെ സന്നിധാനത്തെത്തിച്ചേ അടങ്ങൂ എന്ന കടുംപിടുത്ത നിലപാടിനു പകരം പൊലീസ് ഇടപെടൽ ലഘുവാക്കുക. യുവതികളെ പ്രശ്നങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തി പിന്തിരിപ്പിക്കാൻ ശ്രമിക്കുക, മസമാധാന പ്രശ്നം ഉൾപ്പെടെ ചൂണ്ടിക്കാട്ടി ജസ്റ്റിസ് സിരിജഗൻ കമ്മിഷന്റെ അഭിപ്രായം തേടി ദേവസ്വം ബോർഡിനോടു കോടതിയെ സമീപിക്കാൻ നിർദേശിക്കുക തുടങ്ങിയ മാർഗങ്ങളും സർക്കാരിന് തേടാവുന്നതാണ്.
Post Your Comments