പത്തനംതിട്ട : ശബരിമലയിലേക്ക് എത്താൻ ഒരുങ്ങുന്ന തൃപ്തി ദേശായിക്ക് മുന്നറിയിപ്പുമായി പിസി ജോര്‍ജ്ജ് എംഎൽഎ. തല്ലുക്കൊള്ളാനായി ഒരു സ്ത്രീയും മലയിലേക്ക് വരേണ്ടെന്നായിരുന്നു രാഹുല്‍ ഈശ്വറിനൊപ്പം ഫേസ്ബുക് ലൈവിൽ എത്തിയ ജോര്‍ജ്ജിന്റെ മുന്നറിയിപ്പ്. “ആരാണ് ആ പെണ്ണുമ്പിള്ള, എനിക്കറിയത്തില്ല, മഹാരാഷ്ട്രയാണ് കേരളം എന്നോര്‍ത്ത് ഇങ്ങോട്ട് വരേണ്ടെന്ന് ആ പെണ്ണുമ്പിള്ളയോട് പറയണം.മുഖ്യമന്ത്രിയെന്തിനാണ് ഇവര്‍ക്കൊക്കെ വേണ്ടി നില്‍ക്കുന്നത് എന്നോര്‍ക്കുമ്പോൾ തമാശ തോന്നുന്നു. ആരോഗ്യം വേണമെങ്കില്‍ വീട്ടില്‍ കുത്തി ഇരിക്കുന്നതാണ് നല്ലത്. ഇടിയും തൊഴിയും വാങ്ങാനായി വന്നേക്കരുത്. കഴിഞ്ഞ തവണ പമ്പയില്‍ ഒരു മാധ്യമ സുഹൃത്തായ പെണ്‍കുട്ടിക്ക് നേരെ ആക്രമം ഉണ്ടായി. വിശ്വാസി എന്ന് പറഞ്ഞ് വികാരം കൊണ്ട് വരുന്നവരെ തടയാന്‍ കഴിയില്ലെന്നും . അതോണ്ട് ഇങ്ങോട്ടേക്ക് വരേണ്ടെന്ന്‍ പറയാനാണ് എനിക്കുള്ളതെന്നും ജോര്‍ജ്ജ് പറഞ്ഞു.
https://www.facebook.com/RahulEaswarOfficial/videos/331227767432568/
അതേസമയം വിതാ കോശിയാണെങ്കിലും തൃപ്തി ദേശായി ആണെങ്കിലും ഗാന്ധിയന്‍ മാര്‍ഗത്തിലൂടെ തടയുമെന്നും എന്തൊക്കെ സംഭവിച്ചാലും സ്ത്രീകളെ കയറ്റില്ലെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ശബരിമലയില്‍ സ്ത്രീകളെ കയറ്റാതിരിക്കാന്‍ വരുന്ന 66 ദിവസം കാവല്‍ നില്‍ക്കും. കോണ്‍ഗ്രസും ബിജെപിയുമടക്കമുള്ള പാര്‍ട്ടികള്‍ ഒപ്പമുണ്ട്. അതിനാൽ തങ്ങളുടെയൊക്കെ നെഞ്ചില്‍ ചവിട്ടി കൊണ്ട് മാത്രമേ അവര്‍ക്കൊക്കെ മല ചവിട്ടാന്‍ കഴിയൂ. തൃപ്തി ദേശായി ഉള്‍പ്പെടെ മലകയറാനിരിക്കുന്ന 800 പേരും വിശ്വാസികള്‍ അല്ല. വിശ്വാസികള്‍ ആണെങ്കില്‍ അവര്‍ക്ക് ഒരിക്കലും മലകയറാന്‍ ആകില്ലെന്നും മഹിഷകളെ തടഞ്ഞ് നിര്‍ത്താന്‍ നവംബര്‍ പതിനഞ്ച് മുതല്‍ മലയില്‍ പ്രതിരോധ കോട്ട തീര്‍ക്കണമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
Post Your Comments