Latest NewsKerala

കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകള്‍ : സമയക്രമ പട്ടിക കാണാം

ചെന്നൈ•മണ്ഡലകാല തീര്‍ഥാടനം പ്രമാണിച്ച് ദക്ഷിണ റെയില്‍വേ ചെന്നൈയില്‍ നിന്നും കൊല്ലത്തേക്ക് പ്രത്യേക നിരക്കില്‍ പ്രത്യേക ട്രെയിനുകള്‍ ഓടിക്കും.

താമ്പരം-കൊല്ലം സ്പെഷ്യല്‍ ഫെയര്‍ സ്പെഷ്യല്‍ ട്രെയിന്‍

താമ്പരം-കൊല്ലം (06027) പ്രത്യേക ട്രെയിന്‍ 2018 ഡിസംബര്‍ 24 ന് വൈകുന്നേരം 17.15 ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 9.20 ന് കൊല്ലത്ത് എത്തിച്ചേരും.

കൊല്ലം-താമ്പരം (06028) പ്രത്യേക ട്രെയിന്‍ 2018 ഡിസംബര്‍ 22 ന് രാവിലെ 11.30 ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം പുലര്‍ച്ചെ 3.30 ന് താമ്പരത്ത് എത്തിച്ചേരും.

KOllam-Tambaram 2

രണ്ട് തേഡ് എ.സി, 7 സ്ലീപ്പര്‍ ക്ലാസ്, മൂന്ന് ജനറല്‍ സെക്കന്‍ഡ് ക്ലാസ്, രണ്ട് ലഗേജ് കം ബ്രേക്ക് വാന്‍ കോച്ചുകള്‍ ട്രെയിനിലുണ്ടാകും.

സ്റ്റോപ്പുകള്‍: ചെങ്ങല്‍പ്പേട്ട്, വില്ലുപുരം,വൃധചാലം, തിരുച്ചിറപ്പള്ളി, ദിണ്ടിഗല്‍, മധുരൈ, വിരുദുനഗര്‍, തിരുട്ടങ്ങല്‍, ശിവകാശി, ശ്രിവില്ലിപുത്തൂര്‍, രാജപാളയം, ശങ്കരന്‍കോവില്‍, പാമ്പകോവില്‍സാണ്ടി, കടയനല്ലൂര്‍, തെങ്കാശി, ചെങ്കോട്ട, ഭഗവതിപുരം, ആര്യങ്കാവ്, തെന്മല, ഇടമണ്‍, പുനലൂര്‍, ആവണീശ്വരം, കൊട്ടാരക്കര,കുണ്ടറ.

ചെന്നൈ സെന്‍ട്രല്‍-കൊല്ലം സുവിധ സ്പെഷ്യല്‍ ട്രെയിന്‍

ചെന്നൈ സെന്‍ട്രല്‍-കൊല്ലം (82635) സുവിധ സ്പെഷ്യല്‍ ട്രെയിന്‍ 2019 ജനുവരി 11 ന് രാത്രി 20.40 ന് ചെന്നൈ സെന്‍ട്രലില്‍ നിന്നും പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 12.00 മണിക്ക് കൊല്ലത്ത് എത്തിച്ചേരും.

കൊല്ലം-ചെന്നൈ സെന്‍ട്രല്‍ (82634) സുവിധ സ്പെഷ്യല്‍ ട്രെയിന്‍ 2018 ഡിസംബര്‍ 25 നും 2019 ജനുവരി 1 നും 15.00 മണിക്ക് പുറപ്പെട്ട് അടുത്തദിവസം രാവിലെ 9.45 ന് ചെന്നൈയില്‍ എത്തിച്ചേരും.

ഒരു സെക്കന്‍ഡ് എ.സി, മൂന്ന് തേഡ് എ.സി, 12 സ്ലീപ്പര്‍ ക്ലാസ്, രണ്ട് ലഗേജ് കം ബ്രേക്ക് വാന്‍ കോച്ചുകള്‍ ഈ ട്രെയിനിലുണ്ടാകും.

സ്റ്റോപ്പുകള്‍: ആരക്കോണം, കട്പടി, ജോലാര്‍പേട്ട, സേലം, ഈറോഡ്, തിരുപ്പൂര്‍, കോയമ്പത്തൂര്‍, പാലക്കാട്‌, ഒറ്റപ്പാലം, തൃശൂര്‍, ആലുവ, എറണാകുളം ടൌണ്‍, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം.

താമ്പരം-കൊല്ലം സുവിധ സ്പെഷ്യല്‍ ട്രെയിന്‍

താമ്പരം-കൊല്ലം (82609) സുവിധ സ്പെഷ്യല്‍ ട്രെയിന്‍ 2019 ജനുവരി 11, 14 തീയതികളില്‍ 17.15 ന് താമ്പരത്ത് നിന്ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 9.20 ന് കൊല്ലത്ത് എത്തിച്ചേരും.

Tambaram-Kollam

കൊല്ലം-താമ്പരം (82618) സുവിധ സ്പെഷ്യല്‍ ട്രെയിന്‍ 2019 ജനുവരി 15, 17, 19 തീയതികളില്‍ രാവിലെ 11.30 ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് പിറ്റേന്ന് പുലര്‍ച്ചെ 3.30 ന് താമ്പരത്ത് എത്തിച്ചേരും.

Kollam-Tambaram

രണ്ട് തേഡ് എ.സി, 7 സ്ലീപ്പര്‍ ക്ലാസ്, മൂന്ന് ജനറല്‍ സെക്കന്‍ഡ് ക്ലാസ്, രണ്ട് ലഗേജ് കം ബ്രേക്ക് വാന്‍ കോച്ചുകള്‍ ട്രെയിനിലുണ്ടാകും.

സ്റ്റോപ്പുകള്‍: ചെങ്ങല്‍പ്പേട്ട്, വില്ലുപുരം,വൃധചാലം, തിരുച്ചിറപ്പള്ളി, ദിണ്ടിഗല്‍, മധുരൈ, വിരുദുനഗര്‍, തിരുട്ടങ്ങല്‍, ശിവകാശി, ശ്രിവില്ലിപുത്തൂര്‍, രാജപാളയം, ശങ്കരന്‍കോവില്‍, പാമ്പകോവില്‍സാണ്ടി, കടയനല്ലൂര്‍, തെങ്കാശി, ചെങ്കോട്ട, ഭഗവതിപുരം, ആര്യങ്കാവ്, തെന്മല, ഇടമണ്‍, പുനലൂര്‍, ആവണീശ്വരം, കൊട്ടാരക്കര,കുണ്ടറ.

ഈ ട്രെയിനുകളിലേക്കുള്ള മുന്‍‌കൂര്‍ ബുക്കിംഗ് ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles

Back to top button