കണ്ണൂർ : സംസ്ഥാനത്ത് യുവാവിന് നേരെ പോലീസിന്റെ കയ്യേറ്റം. കണ്ണൂർ പടികുന്നിലാണ് സംഭവം. പൊതുസ്ഥലത്ത് സിഗരറ്റ് വലിച്ചതിന്റെ പേരിലായിരുന്നു കയ്യേറ്റം നടന്നത്. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എസ് .ഐ രാഘവൻ യുവാവിന്റെ കഴുത്തിന് കുത്തിപ്പിടിക്കുന്നതും നെഞ്ചിൽ കൈവെച്ച് തള്ളുന്നതും വീഡിയോയിൽ കാണാം.
ദിവസങ്ങൾക്ക് മുൻപാണ് തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഡിവൈഎസ്പിയുമായുണ്ടായ വാക്കുതർക്കത്തിനിടെ യുവാവ് മരിച്ചത്. ഇതിന് പിന്നാലെയാണ് ഈ സംഭവം അരങ്ങേറിയിരിക്കുന്നത്. സ്ഥലത്തെ എസ്ഐക്കെതിരെ നിരവധി പരാതികള്‍ നിലവിലുണ്ടെന്ന ആരോപണം നാട്ടുകാര്‍ക്കുണ്ട്. ഇതോടെ കയ്യേറ്റ ശ്രമത്തില്‍ നടപടികളുമായി മുന്നോട്ട് പോകാനാണ് യുവാവിന്റെ തീരുമാനം.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വിശദീകരണവുമായി മയ്യില്‍ എസ്ഐ തന്നെ രംഗത്തെത്തി. പ്രകോപനം ഉണ്ടാക്കുന്ന രീതിയിൽ പെരുമാറിയപ്പോഴാണ് പിടിച്ചു തള്ളിയതെന്ന് എസ്ഐ പറഞ്ഞു. പണം ഉണ്ടായിട്ടും പിഴ അടക്കാൻ യുവാവ് തയാറായില്ല.
കൂടുതൽ കയ്യേറ്റം ഉണ്ടായിട്ടില്ലെന്നും എസ്ഐ രാഘവന് പറഞ്ഞു. പിഴയടയ്ക്കാന്‍ ഇപ്പോള്‍ പണമില്ലെന്ന് യുവാവ് പറയുമ്പോള്‍ കഴുത്തിന് പിടിച്ചു തള്ളുകയും തല്ലുമെന്നു ഭീഷണിപ്പെടുത്തുന്നതും വീഡിയോയിൽ വ്യക്തമാണ്.
Post Your Comments