തിരുവനന്തപുരം: മണ്ഡലമകരവിളക്കിനോട് അനുബന്ധിച്ച് ശബരിമലയില്‍ കേരളാ പോലീസിന്റെ ബൃഹത്തായ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പമ്പയിലും നിലക്കലിലും സന്നിധാനത്തുമടക്കം ഉത്തരവാദിത്വപ്പെട്ട പോലീസ് ഉദ്ധ്യോഗസ്ഥരുടെ നേതൃത്ത്വത്തില്‍ വലിയൊരു സേന തന്നെയാണ് വിന്യസിച്ചിരിക്കുന്നത്.
ശബരിമലയില്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി സംസ്ഥാന പോലീസ് ഡിപ്പാര്‍ട്ട്മെന്റ് ഒരുക്കിയിരിക്കുന്ന സംവിധാനങ്ങള്‍ നേരിട്ട് നോക്കി വിലയിരുത്തുന്നതിനായി പോലീസ് മേധാവി ലോക്നാഥ് ബഹ്റ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. എഡിജിപിമാരായ അനില്‍കാന്ത്, എസ്. ആനന്ദകൃഷ്ണന് എന്നിവരുടെ മേല്‍നോട്ടത്തിലാണ് ശബരിമലയിലെ സുരക്ഷാ ക്രമീകരണങ്ങള്‍. വനിതാ പോലീസ് ബറ്റാലിയനെ അടക്കം പമ്പയിലും നിലക്കലുമായി വിന്യസിച്ചിട്ടുണ്ട്.
പമ്പ , നിലക്കല്‍ പ്രദേശത്തെ സുരക്ഷ ചുമതല ഇന്റലിജന്‍സ് ഐജി അശോക് യാദവിനും സന്നിധാനത്തെ സുരക്ഷ ചുമതല ഐജി വിജയ് സാഖറെക്കുമാണ്. ഓരോ മേഖലയിലും എസ്പിമാര്ക്ക് സുരക്ഷാ ചുമതല നല്‍കിയിട്ടുണ്ട്. മണ്ഡലകാല ദര്‍ശനത്തിനായി 800 ഒാളം യുവതികള്‍ പോലീസിന്റെ വെര്‍ച്വല്‍ ക്യൂ പോര്‍ട്ടലില്‍ അപേക്ഷിച്ചുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
Post Your Comments