ഓയൂര്‍•ഫേസ്ബുക്ക് ഗ്രൂപ്പില്‍ നിന്നും പുറത്താക്കിയതിന്റെ പേരില്‍ അഡ്മിന്മാരില് ഒരാളുടെ ബന്ധുവിന്റെ വീടിന് നേരെ ആക്രമണം. സംഭവത്തില്‍ 15 പേരെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രണയമഴയ എന്ന ഗ്രൂപ്പിന്റെ അഡ്മിന്മാരില് ഒരാളായ മുളയറച്ചാൽ തേമ്പാംവിള ചിറവട്ടികോണത്തു വീട്ടിൽ നൗഷാദിന്റെ ബന്ധുവിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്.
പ്രണയമഴ ഗ്രൂപ്പിന്റെ അഡ്മിൻമാരായിരുന്നു ഒന്നാം പ്രതി രാഹുലും സുഹൃത്ത് നൗഷാദും. ഇവർ തമ്മിലുള്ള തർക്കത്തെ തുടർന്നു ഗ്രൂപ്പിൽ നിന്നു രാഹുലിനെ നിഷാദ് ഒഴിവാക്കുകയും ഇതു ഫോണിൽ ചോദ്യം ചെയ്ത സുഹൃത്തായ പ്രജീഷിനെ അസഭ്യം പറയുകയും ചെയ്തു.
തുടർന്ന് ഈ സംഭവം ചോദിക്കാനായി പ്രതികളായ സംഘം വാളുകൾ, ഇരുമ്പ് വടി, കമ്പി എന്നീ മാരകായുധങ്ങളുമായി നിഷാദിന്റെ വീട്ടിൽ എത്തുകയായിരുന്നു. നിഷാദ് സ്ഥലത്ത് ഇല്ലായിരുന്നതിനാൽ നിഷാദിന്റെ ബന്ധുവീട്ടിൽ എത്തി വാൾ ചുഴറ്റിയും മാരകായുധങ്ങൾ കാട്ടിയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.
നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസെത്തി സംഘത്തെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Post Your Comments