Latest NewsGulf

ദുബായില്‍ നവജാതശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ അവിവാഹിതയായ അമ്മയ്ക്ക് 25 വര്‍ഷത്തെ ജയില്‍ വാസം

ദുബായ് : ജനിച്ചയുടനെ ആണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ അവിവാഹിതയായ അമ്മ ദുബായ് കോടതിയില്‍ വിചാരണ നേരിടുന്നു. 33 വയസുള്ള ഫിലിപ്പൈന്‍ യുവതിയാണ് പ്രസവിച്ചയുടന്‍ കുഞ്ഞിനെ കൊലപ്പെടുത്തിയത്. തുണി വായില്‍ തിരുകി ശ്വാസം മുട്ടിച്ചാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്.

സംഭവത്തെ കുറിച്ച് സ്‌പോണ്‍സറുടെ സഹോദരിയുടെ മൊഴി ഇങ്ങനെ. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 16ന് ഫിലിപ്പൈന്‍ യുവതി വയറുവേദനിയ്ക്കുന്നുവെന്നും, ആര്‍ത്തവത്തെ തുടര്‍ന്നുള്ള വേദനയാണെന്നും പറഞ്ഞു. തുടര്‍ന്ന് യുവതി ടോയിലെറ്റില്‍ കയറി. മണിക്കൂറുകള്‍ ഏറെ കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് താന്‍ കതകില്‍ മുട്ടിയെങ്കിലും വാതില്‍ തുറന്നില്ല. പിന്നെയും ഏറെ നേരം കഴിഞ്ഞിട്ടാണ് യുവതി പുറത്തേയ്ക്ക് വന്നത്. പുറത്തുവന്നപ്പോള്‍ അവരുടെ കൈവശം ഒരു ബാഗ് ഉണ്ടായിരുന്നു. യുവതി വളരെ ക്ഷീണിതയായി കാണപ്പെട്ടു. അല്‍പ്പസമയത്തിനകം യുവതിയ്ക്ക് അമിത രക്തസ്രാവം ഉണ്ടാകുകയും ചെയ്തു. ആശുപത്രിയില്‍ പോകാമെന്ന് പറഞ്ഞെങ്കിലും യുവതി അതിന് സമ്മതിച്ചില്ല. തുടര്‍ന്ന് താന്‍ അല്‍ ഖ്വാസി പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു.

പൊലീസ് കേസ് എടുത്തതിന്റെ അടിസ്ഥാനത്തില്‍ യുവതി ദുബായ് കോടതിയില്‍ വിചാരണ നേരിട്ടു. 25 വര്‍ഷത്തെ ജയില്‍ശിക്ഷയാണ് കോടതി യുവതിയ്ക്ക് വിധിച്ചത്. ജയില്‍ശിക്ഷയ്ക്കു സേഷം ഇവരെ നാടുകടത്താനും ഉത്തരവിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button