KeralaLatest News

VIDEO: കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി

ശബരിമലയില്‍ പ്രശ്‌നപരിഹാരത്തിനായി സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗം തിരുവനതപുരതു തുടങ്ങി. മുഖ്യമന്ത്രിയുടെ ചേംബറിലാണ് യോഗം നടക്കുന്നത്. പന്തളം- തന്ത്രി കുടുംബങ്ങളുമായുള്ള ചര്‍ച്ചയും ഇന്ന് വൈകിട്ട് നടക്കും. നിയമസഭയില്‍ പങ്കാളിത്തമുള്ള എല്ലാ കക്ഷികളെയും സര്‍വ്വകക്ഷി യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഉച്ചയ്ക്കുശേഷം മൂന്നിനായിരിക്കും തന്ത്രികുടുംബം, പന്തളം കൊട്ടാരം പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കുന്ന പ്രത്യേകയോഗം. യുവതീ പ്രവേശന വിധി നടപ്പാക്കാന്‍ ഭരണഘടനാ ബാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ വിശദീകരിക്കും. സര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്യണമെന്ന് പ്രതിപക്ഷവും പന്തളം കുടുംബവും ആവശ്യപ്പെടും.

യുവതീപ്രവേശന വിധി സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വീണ്ടും വിസമ്മതിച്ചതോടെ സര്‍ക്കാറിന് മുന്നില്‍ മറ്റ് മാര്‍ഗ്ഗങ്ങളില്ല. ഭരണഘടനാപരമായ ബാധ്യതയില്‍ നിന്ന് സര്‍ക്കാറിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും വ്യക്തമാക്കിക്കഴിഞ്ഞു. ശക്തമായ പ്രതിഷേധം ഉയരുമെന്ന വിവിധ സംഘടനകളുടെ മുന്നറിയിപ്പും സര്‍ക്കാറിന് മുന്നിലുണ്ട്. യുവതികളെ നിര്‍ബന്ധപൂര്‍വ്വം കൊണ്ട് വരില്ലെന്ന നിലപാട് സര്‍ക്കാര്‍ ആവര്‍ത്തിക്കും പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്ന ജനുവരി 22 വരെയെങ്കിലും യുവതീപ്രവേശം അനുവദിക്കരുതെന്നതാകും കോണ്‍ഗ്രസ്സും ബിജെപിയും പന്തളം കുടുംബവുമെല്ലാം ആവശ്യപ്പെടുക.സര്‍ക്കാറും വിധിയെ എതിര്‍ക്കുന്നവരും നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതോടെ ചര്‍ച്ചകളില്‍ സമവായത്തിനുള്ള സാധ്യത കുറവാണെന്നാണ് സൂചനകള്‍

https://youtu.be/FwEUXpzLZPk

shortlink

Post Your Comments


Back to top button