പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എടിഎം കവര്‍ച്ചാ ശ്രമം. ഇത്തവണ പാലക്കാട് അടിപ്പെരണ്ടയില്‍ കാനറാ ബാങ്കിന്റെ എടിഎമ്മിലാണ് കവര്‍ച്ചാശ്രമം നടന്നത്. കഴിഞ്ഞദിസം അര്‍ദ്ധരാത്രിയോടെയാണ് സംഭവം. കല്ല് കൊണ്ട് എടിഎം മെഷീന്‍ തകര്‍ത്ത് കവര്‍ച്ച നടത്താനായിരുന്നു പദ്ധതി. എന്നാല്‍ പണം നഷ്ടമായിട്ടില്ലെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു.
എടിഎം മെഷീന്‍ കല്ല് കൊണ്ട് ഇടിച്ചു തകര്‍ത്ത നിലയിലാണ്. പ്രതികളുടെ സിസിടിവി ദൃശ്യങ്ങള്‍ നെന്മാറ പൊലീസിന് കിട്ടിയിട്ടുണ്ട്. വൈകാതെ പ്രതികള്‍ പിടിയിലാകുമെന്ന് പൊലീസ്
Post Your Comments