കൊച്ചി: അഭിമന്യു വധക്കേസില്‍ വിചാരണ നടപടികള്‍ ഉടൻ തുടങ്ങും. പിടിയിലായ പ്രതികളുടെ കുറ്റപത്രം വിഭജിച്ച് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതി വിചാരണ നടപടികള്‍ക്കായി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്ക് സമര്‍പ്പിച്ചു. കേസിലെ ഒന്നു മുതല്‍ എട്ടു വരെ പ്രതികളായ ജെ.ഐ. മുഹമ്മദ് (21), ആരിഫ് ബിന്‍ സലീം (25), റിയാസ് ഹുസൈന്‍ (37), ബിലാല്‍ സജി (18), ഫാറൂഖ് അമാനി (19), റെജീബ് (25), അബ്ദുള്‍ നാസര്‍ (24), ആദില്‍ ബിന്‍ സലീം (23) എന്നിവരുടെയും പതിമൂന്നാം പ്രതി സനീഷിന്റെയും വിചാരണ നടപടികളാണ് ഒരുങ്ങുന്നത്.
ഇൗ കേസിലെ രേഖകള്‍ പരിശോധിക്കുക, പ്രതികള്‍ക്ക് കുറ്റപത്രത്തിന്റെ പകര്‍പ്പ് നല്‍കുക തുടങ്ങിയ നടപടി പൂര്‍ത്തിയാക്കിയ ശേഷമാണ് കുറ്റപത്രം കൈമാറിയത്. അഭിമന്യു വധക്കേസില്‍ വിചാരണ തീരുമാനിക്കേണ്ടത് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ്. 16 പേര്‍ക്കെതിരെയാണ് ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. കേസിലെ മറ്റു പ്രതികൾ ഇപ്പോഴും ഒളിവിലാണ്.
Post Your Comments