Latest NewsCricket

ബുമ്രയെയും ഭുവനേശ്വറിനെയും ഐപിഎല്ലി‍ൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി വിരാട് കോഹ്ലി

പേസ് ബോളർമാർ എളുപ്പം പരുക്കിനു കീഴടങ്ങുന്നതിനാൽ‍ ജസ്പ്രീത് ബുമ്രയെയും ഭുവനേശ്വർ കുമാറിനെയും ഐപിഎൽ കളിക്കുന്നതിൽ നിന്നൊഴിവാക്കണമെന്ന നിർദേശം വിനോദ് റായ് നേതൃത്വം നൽകുന്ന ക്രിക്കറ്റ് ഭരണസമിതി മുൻപാകെ വിരാട് കോഹ്ലി വെച്ചിരുന്നു. ഇംഗ്ലണ്ടിലെ പിച്ചുകൾ, പേസ് ബോളർമാരുടെ മികവ് എന്നിവ വിലയിരുത്തിയാണ്‌ കോഹ്ലി ഇത്തരമൊരു നിർദേശം മുന്നോട്ടുവെച്ചത്. എന്നാൽ ഈ നിർദേശം അപ്പോൾ തന്നെ രോഹിത് ശർമ നിരാകരിക്കുകയുണ്ടായി.

മുംബൈ ഇന്ത്യൻസ് പ്ലേ ഓഫിലെത്തുകയും ബുമ്ര കളിക്കാൻ ഫിറ്റുമാണെങ്കിൽ തങ്ങൾ ബുമ്രയെ ഫീൽഡിലിറക്കുമെന്ന് രോഹിത് ശർമ്മ വ്യക്തമാക്കി. അടുത്ത വർഷം മാർച്ച് 29 മുതൽ മെയ് 19 വരെയാണ് ഐപിഎൽ മൽസരങ്ങൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ജൂൺ അഞ്ചിനാണു ഇംഗ്ലണ്ടിലെ ലോകകപ്പിൽ ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ഇന്ത്യയുടെ ആദ്യ മൽസരം. അതായത് ഐപിഎൽ ഫൈനലും ഇന്ത്യയുടെ ആദ്യ മൽസരവും തമ്മിലുള്ള വ്യത്യാസം 17 ദിവസം മാത്രമാണ്. അതുകൊണ്ടുതന്നെ ക്യാപ്റ്റന്റെ ആവശ്യം അധികൃതർ അംഗീകരിക്കുമോ എന്നാണ് ഇനി നോക്കേണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button