പയ്യന്നൂര്‍: ഒന്നാം സമ്മാനം അഞ്ച് സെന്റ് കൃഷിസ്ഥലം രണ്ടാം സമ്മാനം പശു… ജനങ്ങളെ അത്ഭുതപ്പെടുത്തുന്ന ഈ സമ്മാനകൂപ്പണ്‍ നമ്മുടെ സംസ്ഥാനത്ത് തന്നെ . ക്ഷേത്ര കമ്മിറ്റിക്കാര്‍ സമ്മാനക്കൂപ്പണുകളുമായി എത്തിയപ്പോള്‍ നാട്ടുകാര്‍ അമ്പരന്നു. കാരണം ഇത്തവണ സമ്മാനങ്ങള്‍ വ്യത്യസ്തം തന്നെയാണ് . കൃഷിയുമായി ബന്ധപ്പെട്ട വ്യത്യസ്തമായ സമ്മാനങ്ങളാണ് ക്ഷേത്ര കമ്മിറ്റി നല്കുന്നത് .
കുടക്കത്ത് കൊട്ടണച്ചേരി മഹാക്ഷേത്ര ഭാരവാഹികളാണ് വ്യത്യസ്ത സമ്മാനകൂപ്പണ്‍ എന്ന ആശയവുമായി മുന്നോട്ട് വന്നത്.
ഒന്നാം സമ്മാനമായി നല്‍കുന്നത് അഞ്ച് സെന്റ് കൃഷിസ്ഥലമാണ് എന്നതാണ് എല്ലാവരെയും അത്ഭുതപ്പെടുത്തുന്നത് . രണ്ടാം സമ്മാനം ഒന്നാതരം പശു / പോത്ത്, മൂന്നാമത് ആട്, നാലാമത് കോഴികളും കൂടും എന്നിങ്ങനെ സമ്മാനങ്ങള്‍ നീളുന്നു. മറഞ്ഞു പോവുന്ന കാര്‍ഷിക സംസ്‌കൃതിയെ ഓര്‍പ്പടുന്നവയാണ് സമ്മാനങ്ങള്‍ എല്ലാം തന്നെ.
കൃഷിയിലേക്ക് ജനങ്ങളെ ആകര്‍ഷിപ്പിക്കുകയാണ് കാര്‍ഷിക കൂപ്പണ്‍ രൂപപ്പെടുത്തിയതിനു പിന്നിലെ ലക്ഷ്യമെന്ന് കമ്മിറ്റി ഭാരവാഹികള്‍ പറയുന്നു .കേരളത്തില്‍ ഇത് ആദ്യമായിട്ടായിരിക്കും ഒരു സമ്മാന പദ്ധതിയില്‍ കൃഷിയുമായി ബന്ധപ്പെട്ട സമ്മാനങ്ങള്‍ നല്‍കുന്നത്. സമ്മാനങ്ങള്‍ ഭൂരിഭാഗവും സ്‌പോണ്‍സര്‍ ചെയ്തതതും പ്രദേശത്തെ മുസ്ലീങ്ങളുടെ സ്ഥാപനങ്ങളാണ്. ഈ നാട്ടിലെ മതേതര മുഖത്തെ തുറന്നു കാട്ടുന്നത് കൂടിയാണ് ഇവിടുത്തെ ഉത്സവകാലം .
Post Your Comments