സൗദി അറേബ്യയിലെ പ്രമുഖ ആരോഗ്യ കേന്ദ്രമായ അല്‍-മൗവ്വാസാത്ത് മെഡിക്കല്‍ സര്‍വീസ് ആശുപത്രിയിലേക്ക് ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റര്‍, സേഫ്റ്റി എഞ്ചിനീയര്‍, ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍, മെക്കാനിക്കല്‍ എഞ്ചിനീയര്‍, ബയോമെഡിക്കല്‍ ടെക്നീഷ്യന്, മെഡിക്കല്‍ റിക്കോഡ് എന്‍കോഡര്‍, ഓട്ടോമെക്കാനിക്ക് എന്നീ ഒഴിവുകളിലേക്ക് ഇംഗ്ലീഷില്‍ പ്രാവീണ്യം ഉള്ളവരും പരിചയ സമ്പന്നരുമായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഒ ഡി ഇ പി സി അപേക്ഷ ക്ഷണിച്ചു.
അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ പ്രവൃത്തി പരിചയമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം നവംബര്‍ 23 നകം gcc@odepc.in എന്ന വിലാസത്തില്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ www.odepc.kerala.gov.in ല്‍ ലഭിക്കും.
Post Your Comments