തിരുവനന്തപുരം: കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് സാറ്റലൈറ്റ് ഫോണും നാവിക് ഉപകരണങ്ങളും നല്‍കാനുള്ള 25.36 കോടിയുടെ പദ്ധതി മന്ത്രിസഭായോഗം അംഗീകരിച്ചു. 12 നോട്ടിക്കല്‍ മൈലില്‍ കൂടുതല്‍ പോകുന്ന 15,000 യാനങ്ങള്‍ക്കാണ് നാവിക് ഉപകരണം നൽകുന്നത്. 1500 കിലോമീറ്റര്‍ പരിധിയുള്ള നാവിക് ഉപകരണത്തിലൂടെ ചുഴലിക്കാറ്റ്, സുനാമി, ഭൂചലനം, കാലാവസ്ഥാ വ്യതിയാനം, അന്താരാഷ്ട്ര അതിര്‍ത്തി, മത്സ്യബന്ധന മേഖല എന്നിവയെ പറ്റി സന്ദേശം നല്‍കാൻ സാധിക്കും. കെല്‍ട്രോണാണ് നാവിക് ഉപകരണങ്ങള്‍ നിര്‍മ്മിച്ച് നല്‍കുന്നത്. ഐഎസ്‌ആര്‍ഒയുടെ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇതി തയാറാക്കുക.
9.43 കോടി രൂപ ചെലവില്‍ ആയിരം മത്സ്യത്തൊഴിലാളികള്‍ക്കാണ് സാറ്റലൈറ്റ് ഫോണ്‍ നല്‍കുന്നത്. ബിഎസ്‌എന്‍എല്ലുമായി സഹകരിച്ചാണ് പദ്ധതി. ഒരു യൂണിറ്റിന് 94,261 രൂപയാണ് സാറ്റലൈറ്റ് ഫോണിന്റെ വില. ഉപഭോക്തൃവിഹിതമായി ഓരോ തൊഴിലാളിയും 1500 രൂപ നല്‍കണം.
Post Your Comments