ശബരിമല സ്ത്രീ പ്രവേശനം സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ജനുവരി 22 വരെ വിധി നടപ്പാക്കരുതെന്നായിരുന്നു ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. അയ്യപ്പ വിശ്വാസികളുടെ കൂട്ടായ്മായാണ് ഇക്കാര്യം പറഞ്ഞു കോടതിയെ സമീപിച്ചത്.
അതേസമയം യുവതീപ്രവേശം അനുവദിച്ച വിധിക്ക് സ്റ്റേ ഇല്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ഇന്നലെ വ്യക്തമാക്കിയിരുന്നു . ജഡ്ജിമാരായ റോഹിന്റന്‍ നരിമാന്‍, എ.എം.ഖാന്‍വില്‍ക്കര്‍, ഡി.വൈ.ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവര്‍ കൂടി അടങ്ങുന്ന ബെഞ്ച് മൊത്തം 49 ഹര്‍ജികളാണ് ഇന്നലെ ചേംബറില്‍ പരിഗണിച്ചത്. ഇവയില്‍ 14 എണ്ണം പുനഃപരിശോധനാ ഹര്‍ജികളായി അംഗീകരിച്ചിരുന്നു. ബാക്കി 35 എണ്ണം പുനഃപരിശോധനാ ഹര്‍ജി നല്‍കാന്‍ അനുമതി ചോദിച്ചുള്ള അപേക്ഷകളായിരുന്നു.
https://youtu.be/VgW7dC820UM
Post Your Comments