ശബരിമലയ്ക്കു തീർത്ഥാടകരുമായി പോകുന്ന വാഹനങ്ങൾക് അതാതു സ്ഥലത്തെ പോലീസ് സ്റ്റേഷനിൽ നിന്നും പാസ് വാങ്ങണമെന്ന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ നല്കിയ ഹര്‍ജിയില്‍ തിരിച്ചടി. കലക്ക വെള്ളത്തിൽ മീൻ പിടിക്കുന്നത് പോലുള്ള പ്രവർത്തനങ്ങൾ ഒഴിവാക്കണം എന്നും കോടതി പറഞ്ഞു. വാഹനങ്ങൾക്ക് പാസ്സ് എന്ന നിർദ്ദേശം, സുരക്ഷ മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ കൊണ്ടുവന്നതെന്ന് ഹൈക്കോടതി വ്യക്തമാക്കി. തിരശീലയ്ക്ക് പിന്നില്‍ ചിലര്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ടാകും, അത് തടയണമെന്നും കോടതി ആവശ്യപ്പെട്ടു.
Post Your Comments