ന്യൂഡല്‍ഹി: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരേ നല്കിയ ഹര്‍ജി ഉള്‍പ്പെടെയുളള കേസുകളില്‍ സുപ്രീം കോടതി അന്തിമ വാദം കേല്‍ക്കും. ഈ വരുന്ന നവംബര്‍ 15 മുതലാണ് കോടതി അന്തിമവാദം കേള്‍ക്കാന്‍ ഒരുങ്ങുക. ക്ഷേത്രത്തിന്റെ ഭരണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ജസ്റ്റീസ് രാധാകൃഷ്ണന് സമിതിക്കു മുന്‍പാകെ ഉന്നയിക്കാനും സുപ്രീം കോടതി നിലവില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ക്ഷേത്രത്തിലെ വിലപിടിപ്പുള്ള സ്വത്തുക്കളും വസ്തുക്കളും സംരക്ഷിക്കുന്നതില്‍ രാജകുടുംബം വീഴ്ച വരുത്തുന്നതിനാല്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് അഡ്വ. സുന്ദരരാജന് ഹര്‍ജി ഹെെക്കോടതി പരിഗണിച്ചിരുന്നു. ഇതിനെ ത്തുടര്‍ന്ന് ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ട്രസ്റ്റോ സമിതിയോ രൂപീകരിക്കണമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
Post Your Comments