KeralaLatest News

മന്ത്രി കുടുക്കില്‍ നിന്ന് ഊരാക്കുടിക്കിലേക്ക്; ബന്ധു നിയമന വിവാദത്തില്‍ കെ.ടി ജെലീലിനെതിരെ പുതിയ വെളിപ്പെടുത്തലുമായി യൂത്ത് ലീഗ്

തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീല്‍ കുടുക്കില്‍ നിന്ന് ഊരാക്കുടിക്കിലേക്ക്. മന്ത്രിയ്‌ക്കെതിരെ പുതിയ വെളിപ്പെടുത്തലുമായി യൂത്ത് ലീഗ്. കെ.ടി. ജലീല്‍ നേരിട്ട് ഇടപെട്ട് യോഗ്യതയില്‍ ഇളവ് വരുത്തിയെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി കെ ഫിറോസ് ആരോപിച്ചു. മന്ത്രിസഭാ യോഗത്തിന്റെ അനുമതി വാങ്ങണമെന്ന നിര്‍ദ്ദേശം മന്ത്രി തള്ളി.

കൂടാതെ സെക്രട്ടറിയുടെ നിര്‍ദ്ദേശം അവഗണിച്ച് അയച്ച ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പിട്ടു. യോഗ്യത മാറ്റിയത് മുഖ്യമന്ത്രി അറിഞ്ഞാട്ടാണോ എന്ന് വ്യക്തമാക്കണം യോഗ്യകതള്‍ പുനര്‍ നിശ്ചയിക്കണം എന്ന് കാട്ടി ജലീല്‍ നോട്ട് എഴുതി. യോഗ്യതകള്‍ പുനര്‍ നിശ്ചയിക്കണം എന്ന് കാട്ടി ജലീല്‍ ഉത്തരവിറക്കുരകയായിരുന്നു.

മന്ത്രിയുടെ ഇടപെടല്‍ അദീബിന് വേണ്ടിയെന്ന് പി.കെ ഫിറോസ്.പറഞ്ഞു. വകുപ്പ് സെക്രട്ടറിയുടെ നിര്‍ദ്ദേശം കെ.ടി. ജലീല്‍ അവഗണിച്ചാണ് ഇളവ് വരുത്തിയത്. ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ വകുപ്പിലേക്കായിരുന്നു അദീബിന്റെ നിയമനം. മന്ത്രിയുടെ ഇടപെടല്‍ അദീബിന് വേണ്ടിയെന്ന് പി.കെ ഫിറോസ് ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button