
ബെംഗളുരു: ബെംഗളുരുവിൽ ഇന്റേൺഷിപ്പിനെത്തിയ 4 വിദ്യാർഥിനികൾക്ക് അപ്പാർട്ട്മെന്റ് ലിഫ്റ്റ് തകർന്ന് പരിക്കേറ്റു.
സൈഹരാബാദ് സിംബയോസിസ് ലോ യൂണിവേഴ്സിറ്റിയിലെ എൽഎൽബി വിദ്യാർഥികളായ അക്ഷര(20), തനുശ്രീ ബോസ്(24), ഫലാക്ക് പട്ടേൽ( 20), ഇഷിക(20) എന്നിവർക്കാണ് പരിക്കേറ്റത്.
ഫ്രേസർ ടൗൺ എംഎം റോഡിലെ നെസ്റ്റ് അപ്പാർട്ട്മെന്റിലാണ് സംഭവം നടന്നത്. വിദ്യാർഥികൾ കയറിയലിഫ്റ്റ് കേബിൾ പൊട്ടി നിലം പതിക്കുകയായിരുന്നു. സംഭവത്തിൽ കെട്ടിട ഉടമക്കെതിരെ പുലികേശ നഗർ പോലീസ് കേസെടുത്തു.
Post Your Comments