ഇന്ത്യന്‍ ഫുട്ബോളിന്റെ കരുത്തുറ്റ പ്ലയറായ ബെയ്ചുങ് ബൂട്ടിയയുടെ യഥാര്‍ത്ഥ കഥ അഭ്രപാളികളില്‍ ഉടന്‍ എത്തും. സംവിധായകനായ ആനന്ദ് കുമാറാണ് സിനിമ ഒരുക്കുന്നത്. നായകനെ ഉടന്‍ കണ്ടെത്തി സിനിമ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നും ആനന്ദ് കുമാര്‍ പറഞ്ഞു. 2018 ലെ ലോക കപ്പിന്റെ സമയത്താണ് തന്റെ ഉളളില്‍ ഇങ്ങനെയൊരു ആശയം ഉദിച്ചതെന്നും ബൂട്ടിയായുടെ ചിത്രം ഇപ്പോള്‍ നിര്‍മ്മിക്കാനുളള തീരുമാനമായതില്‍ അതീവ സന്തോഷമുണ്ടെന്നും ആനന്ദ് അറിയിച്ചു.
ബൂട്ടിയായും അതീവ ആഹ്ളാദത്തിലാണ്. തന്റെ ജീവിതത്തിലെ സംഭവവികാസങ്ങള്‍ ഒട്ടും ചോരാതെ ചിത്രത്തില്‍ അവതരിപ്പിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബൂട്ടിയ പറഞ്ഞു. സര്‍ക്കാര്‍ എന്ന സിനിമയുടെ തിരക്കഥ ഒരുക്കിയ പ്രശാന്ത് പാണ്ടെ ആണ് ഈ സിനിമയ്ക്ക് കഥ ഒരുക്കുന്നത്.
Post Your Comments