Latest NewsIndia

യാത്രക്കാരി എയര്‍ ഇന്ത്യാ ജീവനക്കാരുടെ മുഖത്ത് തുപ്പി; സംഭവം കൂടുതല്‍ മദ്യം നൽകാത്തതിനെ തുടർന്ന്

ലണ്ടന്‍: എയര്‍ ഇന്ത്യന്‍ വിമാനത്തില്‍ പരിഭ്രാന്തി സൃഷ്ടിച്ച്‌ ഐറിഷ് യുവതി. മുംബൈയില്‍ നിന്നും ലണ്ടനിലേക്ക് പോവുകയായിരുന്ന എയര്‍ ഇന്ത്യാ വിമാനത്തിലായിരുന്നു സംഭവം. കൂടുതല്‍ മദ്യം നല്‍കാന്‍ എയര്‍ ഇന്ത്യ ജീവനക്കാര്‍ വിസമ്മതിച്ചതോടെയാണ് യുവതി വിമാനത്തില്‍ ബഹളം ആരംഭിച്ചത്. മദ്യം നല്‍കാന്‍ വിസമ്മതിച്ച ജീവനക്കാര്‍ക്ക് നേരെ യുവതി അസഭ്യം വര്‍ഷം നടത്തുകയും തുപ്പുകയും ചെയ്തു.

വിമാനത്തിനുള്ളില്‍ യുവതി നടത്തുന്ന കോലാഹലങ്ങളുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. യുവതി അസഭ്യം വര്‍ഷം തുടങ്ങിയതോടെ മറ്റു യാത്രക്കാരും പരാതിയുമായി എത്തിയത് ജീവനക്കാര്‍ക്ക് തലവേദനയായി. അന്താരാഷ്ട്ര അഭിഭാഷകയാണ് താനെന്ന് യുവതി ഇടയ്ക്കിടെ ആവര്‍ത്തിക്കുന്നുണ്ടായിരുന്നു. ബിസിനസ്സ് ക്ലാസ് യാത്രക്കാരെ നിങ്ങള്‍ ഇങ്ങനെയാണോ കൈകാര്യം ചെയ്യുന്നത്. റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്കും പാലസ്തീന്‍ ജനതയ്ക്കും വേണ്ടി പോരാടുന്ന ആളാണ് താനെന്നും യുവതി പറയുന്നത് ദൃശ്യങ്ങളില്‍ കാണാം. ലണ്ടന്‍ വിമാനത്താവളത്തില്‍ വെച്ച്‌ യുവതിയെ അറസ്റ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button