![](/wp-content/uploads/2018/11/kadakampally-1.jpg)
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സര്‍ക്കാറിന്റെ നിലപാട് വ്യക്തമാക്കി മന്ത്രി കടകംപള്ളി സുരേന്ദ്രെന്‍ രംഗത്തെത്തി. ശബരിമല വിഷയത്തില്‍ പ്രശ്നപരിഹാരത്തിനാണ് ശ്രമിക്കുന്നതെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. വിഷയത്തില്‍ സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കാനില്ല.
അതേസമയം, ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നതിനെ ദേവസ്വം ബോര്‍ഡിന് വിലക്കാനാവില്ലെന്ന് നിയമോപദേശം ലഭിച്ചിരുന്നു. യുവതീപ്രവേശനം നടപ്പാക്കുകയാണ് ബോര്‍ഡിന് മുന്നിലുള്ള പോംവഴിയെന്നാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം എത്തിയ വിധി കൂടുതല്‍ വ്യക്തത വരുത്തിയെന്നും ദേവസ്വം ബോര്‍ഡിന് നിയമോപദേശം ലഭിച്ചിട്ടുണ്ട്.
ചന്ദര്‍ ഉദയ സിങ്ങാണ് ദേവസ്വം ബോര്‍ഡിന് നിയമോപദേശം നല്‍കിയിരിക്കുന്നത്. നാളത്തെ ചര്‍ച്ചയില്‍ ഇക്കാര്യം വ്യക്തമാക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അറിയിച്ചിട്ടുണ്ട്.
Post Your Comments