Latest NewsIndia

ഇന്ത്യയ്ക്ക് ഇത് അഭിമാനത്തിന്റെ നിമിഷം; വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്-29ന്റെ വിക്ഷേപണം ഇന്ന്

ബംഗളൂരു: ഇന്ത്യയ്ക്ക് ഇത് അഭിമാനത്തിന്റെ നിമിഷം, ഇന്ത്യയുടെ വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്-29ന്റെ വിക്ഷേപണം ഇന്ന്. ഐഎസ്ആര്‍ഒയുടെ ജിഎസ്എല്‍വി-എംകെ-3 റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണ തറയില്‍നിന്ന് വൈകിട്ട് 5.08നാണ് ജിസാറ്റ് വിക്ഷേപണം.

ഉപഗ്രഹത്തിന് പത്തുവര്‍ഷത്തെ പ്രവര്‍ത്തന കാലാവധിയാണുള്ളത്. കാഷ്മീരിലെയും മറ്റു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും വാര്‍ത്താവിനിമയ സേവനങ്ങള്‍ വര്‍ധിപ്പിക്കാന്‍ ജിസാറ്റ്-29 സഹായകമാകും. വിക്ഷേപണത്തിനായി ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.50ന് കൗണ്ട് ഡൗണ്‍ ആരംഭിച്ചു. 3,423കിലോഗ്രാം ഭാരവും 43.4 മീറ്റര്‍ ഉയരവുമുള്ള ജിസാറ്റ്-29 ഇന്ത്യ ഇവിടെ നിന്ന് വിക്ഷേപിക്കുന്ന ഭാരമേറിയ ഉപഗ്രഹമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button