തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഗജ ചുഴലിക്കാറ്റ് കൂടുതൽ ശക്തി പ്രാപിക്കുന്നു. ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാടും പുതുച്ചേരിയും ആന്ധ്രയുടെ തീരപ്രദേശങ്ങളും കനത്ത ജാഗ്രതയിലാണ്. വ്യാഴാഴ്ച വൈകിട്ടോടെ കാറ്റ് തീരത്തേക്ക് അടുക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ അനുമാനം. മണിക്കൂറില്‍ 80 മുതല്‍ 100 കിലോമീറ്റര്‍ വേഗത്തില്‍ വരെ കാറ്റടിക്കാം.
ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. തിരുവനന്തപുരമടക്കമുള്ള തെക്കന്‍ ജില്ലകളിലും മഴ ലഭിക്കും. ബംഗാള്‍ ഉള്‍ക്കടലില്‍ മത്സ്യബന്ധനം ഒഴിവാക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്കി.
Post Your Comments