ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ സിപിഎം സമ്മേളന വേദിയിലേക്ക് യുവാവ് ബിയര്‍ കുപ്പിയെറിഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് പ്രസംഗിച്ചുകൊണ്ടിരുന്ന ജനമുന്നേറ്റ ജാഥയിലാണ് സംഭവം. ആലംകോട് മേവര്‍ക്കല്‍ കോട്ടറവിളവീട്ടില്‍ ദിനേശന് എന്നയാളാണ് ബിയര്‍ കുപ്പി വലിച്ചെറിഞ്ഞത്. വേദിയിലേക്കെറിഞ്ഞ കുപ്പി സദസ്സിലിരുന്ന സിപിഎം നേതാവ് ദേവരാജന്റെ പുറത്തു തട്ടിയ ശേഷം ബി.സത്യന് എം.എല്‍.എയുടെ ദേഹത്ത് പതിക്കുകയായിരുന്നു.
ആറ്റിങ്ങല്‍ കച്ചേരിനടയില്‍ ഇന്നലെ രാത്രി ഏഴേകാലോടെയാണ് സംഭവം നടന്നത്. ബി.സത്യന് എംഎല്‍എ ജാഥാ ക്യാപ്റ്റനായ ജനമുന്നേറ്റ കാല്‍നട പ്രചരണജാഥയുടെ ഉദ്ഘാടനമായിരുന്നു വേദിയില്‍ നടന്നിരുന്നത്. യുവാവ് സമീപത്തെ കെട്ടിടത്തിനു മുകളില്‍ നിന്നാണ് കുപ്പിയെറിഞ്ഞത്. മദ്യലഹരിയിലായിരുന്ന ഇയാളെ പ്രവര്‍ത്തകര്‍ ചേര്‍ന്ന് കയ്യേറ്റം ചെയ്തു. സ്ഥലത്തെത്തിയ പോലീസ് ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
Post Your Comments