തിരുവനന്തപുരം: ശബരിമലയില്‍ മണ്ഡലമകരവിളക്ക് ഉത്സവത്തിനായി നട തുറക്കുന്ന സമയത്ത് പ്രവേശനം നടത്തുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവും സ്ത്രീ വിമോചന പ്രവര്‍ത്തകയുമായ തൃപ്തി ദേശായി. നവംബര്‍ 16 നും 20 നും ഇടയില്‍ ശബരിമലയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത് തൃപ്തി ദേശായി പറഞ്ഞു. മണ്ഡലകാല പൂജകള്‍ക്കായി നവംബര്‍ 17 നാണ് നട തുറക്കുന്നത്. മകരവിളക്കിനായി നട തുറക്കുന്ന സമയത്ത് ശബരിമലയില്‍ എത്തുമെന്ന് നേരത്തെ ഇവര്‍ അറിയിച്ചിരുന്നു.
ഒരു കൂട്ടം സ്ത്രീകള്‍ക്കൊപ്പമായിരിക്കും താന്‍ ശബരിമലയിലെത്തുക എന്നും പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും കത്തു നല്‍കുമെന്നും ഇവര്‍ പറഞ്ഞിരുന്നു. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനമനുവദിച്ചുകൊണ്ടുളള സുപ്രീംകോടതി വിധി വന്നപ്പോള്‍ ഭരണഘടനയ്ക്കും രാജ്യത്തെ സ്ത്രീകള്‍ക്കും ഇത് വിജയ ദിവസമാണെന്നായിരുന്നു തൃപ്തി ദേശായി പ്രതികരിച്ചത്.
Post Your Comments