KeralaLatest News

ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കാതിരിക്കുവാന്‍ പോരാടണമെന്നാണ് ശ്രീധരന്‍ പിള്ള പറഞ്ഞു; ആ പ്രസംഗം അക്രമത്തിന് വഴിവെച്ചന്ന് ഡിജിപി

കൊച്ചി: ശബരിമല നട അടയ്ക്കുന്നതുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശം അക്രമത്തിന് വഴിവെച്ചെന്നും ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കാതിരിക്കുവാന്‍ പോരാടണമെന്നാണ് ശ്രീധരന്‍ പിള്ള പറഞ്ഞതെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. അതേസമയം കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കേ ശ്രീധരന്‍ പിള്ളക്കെതിരായ കേസ് റദ്ദാക്കാനാകില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. പ്രസംഗത്തെ തുടര്‍ന്ന് സന്നിധാനത്ത് സംഘര്‍ഷമുണ്ടായെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.

ഇക്കാര്യം വ്യക്തമാക്കി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തന്ത്രിയോട് സുപ്രീംകോടതി വിധി ലംഘിക്കാനാണ് ആഹ്വാനം നടത്തിയത്. ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തിയും ഭീതിയും പരത്തി. എന്‍ഡിഎയുടെ രഥയാത്ര കലാപമുണ്ടാക്കാനാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അതേസമയം കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശ്രീധരന്‍ പിള്ള നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ അടുത്ത ചൊവ്വാഴ്ച വരെ അറസ്റ്റുണ്ടാകില്ലെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു.

ജനങ്ങള്‍ക്കിടയില്‍ മത സ്പര്‍ദ്ധയുണ്ടാക്കുന്ന രീതിയില്‍ പ്രസംഗിച്ചെന്ന പരാതിയിലാണ് കോഴിക്കോട് കസബ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രസംഗം വിവാദമായതോടെ തന്ത്രി ആണോ വിളിച്ചതെന്ന് സംശയമുണ്ടെന്ന് നിലപാട് മാറ്റിയെങ്കിലും ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ തന്ത്രി തന്നെ വിളിച്ചുവെന്നാണ് വ്യക്തമാക്കുന്നത്. യുവമോര്‍ച്ചയുടെ യോഗത്തിനിടയില്‍ വിവാദപ്രസംഗം നടത്തിയതിന്റെ പേരിലാണ് ശ്രീധരന്‍പിള്ളയ്ക്കെതിരെ പൊലീസ് കേസ് എടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button