Latest NewsIndia

‘കേരളത്തില്‍ ഒരേയൊരു അയ്യപ്പ ക്ഷേത്രം മാത്രമാണ് ഉള്ളതെന്നായിരുന്നു ധാരണ’ ശബരിമല യുവതീ പ്രവേശനത്തിനായി പരാതി കൊടുത്ത നാലുപേരും വിധിയെ അംഗീകരിക്കുന്നില്ല

സ്ത്രീകള്‍ക്ക് പ്രവേശനമുള്ള നിരവധി അയ്യപ്പ ക്ഷേത്രങ്ങള്‍ ഉള്ളയതായി തനിക്ക് അറിയില്ലായിരുന്നു

കൊച്ചി: ശബരിമലയില്‍ യുവതികളെ പ്രവേശിക്കണം എന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയ ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷനിലെ അഞ്ചില്‍ നാലുപേരും സുപ്രീം കോടതി വിധിയെ അംഗീകരിക്കുന്നില്ല. മാധ്യമം പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ഇവർ ഇത് വ്യക്തമാക്കുന്നത്. പരാതി നൽകുമ്പോൾ സ്ത്രീ വിവേചനമെന്ന് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്നും, പൊതു താല്പര്യ ഹർജിയാണ് ആണ് ഇത് നൽകിയതെന്നും ഇവർ പറയുന്നു.

അന്ന് കരുതിയത് കേരളത്തിൽ ഒരേയൊരു അയ്യപ്പ ക്ഷേത്രം മാത്രമാണ് ഉണ്ടായിരുന്നുവെന്നാണ്. കേരളത്തിലെ ശബരിമലല കേസുമായി ബന്ധപ്പെട്ടല്ല തങ്ങള്‍ 2006ല്‍ ഹര്‍ജി നല്‍കിയതെന്നും സ്ത്രീകള്‍ക്ക് പ്രവേശനമുള്ള നിരവധി അയ്യപ്പ ക്ഷേത്രങ്ങള്‍ ഉള്ളയതായി തനിക്ക് അറിയില്ലായിരുന്നുവെന്നും സ്ത്രീകള്‍ക്ക് മാത്രം പ്രവേശനമുള്ള ക്ഷേത്രങ്ങള്‍ ഉണ്ടെന്ന് താനറിയുന്നത് ഈ ഹര്‍ജി നല്‍കിയതിന് ശേഷമാണെന്നും പ്രേരണ കുമാരി പറയുന്നു.ഒരു മലയാളി അല്ലാത്തതിനാല്‍ കേരളത്തിലെ ആചാരവും പാരമ്പര്യവും അറിയില്ലായിരുന്നു. വളരെ വൈകിയ വേളയിലാണ് ഇതെല്ലാം അറിയുന്നത്.

ഈ വര്‍ഷം ഭരണഘടന ബെഞ്ച് അന്തിമവാദം തുടങ്ങിയപ്പോളായിരുന്നു അത്. ഒരു ഭക്തയുടെ കത്ത് എനിക്ക് ലഭിച്ചു. അപ്പോഴാണ് എന്താണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ഞാന്‍ ആലോചിച്ചത്. ഈ ചെയ്യുന്നത് നീതിയല്ല എന്നെനിക്ക് തോന്നി. അതിലേറെ സ്ത്രീകളുടെ വികാരം കൂടിയാണ് നിലപാട് മാറ്റത്തിന് എന്നെ പ്രേരിപ്പിച്ചത്. കേരളത്തിലെ സ്ത്രീകളെല്ലാം ശബരിമലയില്‍ പോകാന്‍ ആഗ്രഹിക്കുന്നവരാണ് എന്ന് കരുതിയാണ് ഞാന്‍ സുപ്രീംകോടതിയില്‍ വന്നത്. ഇപ്പോള്‍ എനിക്കറിയാം കേരളത്തില്‍ ധാരാളം സ്ത്രീകള്‍ ആചാരവും പാരമ്പര്യവും സംരക്ഷിക്കാന്‍ റോഡിലിറങ്ങിയിരിക്കുന്നു- പ്രേരണ കുമാരി പറയുന്നു.

വിധി വരുന്നതിന് മുമ്പ് തന്റെ ഹര്‍ജി പിന്‍വലിക്കുന്നതിനെ കുറിച്ചും ആലോചിച്ചുവെന്നും താന്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ ന്യൂനപക്ഷ വിധിയെയാണ് അംഗീകരിക്കുന്നതെന്നും ഇവര്‍ പറയുന്നു. സതിയും ശൈശവ വിവാഹവും പോലെയല്ല ശബരിമല യുവതീ പ്രവേശനമെന്നും ഒരു സ്ത്രീ നാപ്കിനുമെടുത്ത് അയ്യപ്പ സന്നിധിയില്‍ പോകുന്നത് അംഗീകരിക്കാനാവില്ലെന്നും പ്രേരണ കുമാരി പറയുന്നു.അന്നത്തെ ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഭക്തി പ്രസീജ സേഥി ഒഴികെ മറ്റു നാലുപേരും ആചാര ലംഘനം അരുതെന്ന നിലപാടാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്.

ഭക്തി പ്രസീജ സേഥിക്ക് ഒപ്പം സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ ട്രഷറര്‍ ലക്ഷ്മി ശാസ്ത്രി, എക്‌സിക്ക്യൂട്ടീവ് അംഗം പ്രേരണ കുമാരി, അഭിഭാഷകരായ സുധാപാല്‍,അല്‍ക ശര്‍മ എന്നിവരാണ് ഹര്‍ജി നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button