മികച്ച വിൽപ്പന നേട്ടവുമായി റോയല്‍ എന്‍ഫീൽഡ് മുന്നോട്ട്. ജൂലായ് – സെപ്തംബര്‍ കാലയളവില്‍ (Q3) 2,408 കോടിയുടെ വിൽപ്പന നേട്ടമാണ് കൈവരിച്ചത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 11 ശതമാനം വളര്‍ച്ച നേടി. ഏകദേശം 2,408 രൂപയുടെ വരുമാനമാണ് നടപ്പു സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ റോയല്‍ എന്‍ഫീല്‍ഡ് സ്വന്തമാക്കിയത്.
549 കോടി രൂപയാണ് നികുതി ഒഴിച്ചുള്ള കമ്പനിയുടെ ലാഭം. മുന്‍വര്‍ഷമിത് 518 കോടിയായിരുന്നു. ഇക്കാലയളവില്‍ ആകെമൊത്തം 2,09,963 (2.09 ലക്ഷം) ബൈക്ക് യൂണിറ്റുകള്‍ റോയല്‍ എന്‍ഫീല്‍ഫീഡ് ഇന്ത്യയിൽ വിൽപ്പന നടത്തി. കഴിഞ്ഞവര്‍ഷം മൂന്നാം പാദം 2,02,744 (2.02 ലക്ഷം) ബൈക്ക് യൂണിറ്റുകളാണ് വിറ്റത്. ഇതിൽ 65 ശതമാനവും ക്ലാസിക് 350 യൂണിറ്റുകളായിരുന്നു വിറ്റത്. ഇതില്‍ 350 ഗണ്‍മെറ്റല്‍ ഗ്രെയ് എഡിഷനാണ് നേട്ടം കൈവരിച്ചത്.
Post Your Comments