തിരുവനന്തപുരം•നെയ്യാറ്റിന്‍കര കൊലപാതക കേസിലെ പ്രതിയായ ഡി.വൈ.എസ്.പി ഹരികുമാറിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്ന് സംശയിക്കുന്നു. കല്ലമ്പലത്തെ വീട്ടിലാണ് പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഡിവൈഎസ്പി തള്ളിയിട്ടതിനെത്തുടർന്ന് കാറിടിച്ച് യുവാവ് മരിക്കാനിടയായ സംഭവത്തിൽ പ്രതി ഹരികുമാറിനെതിരെ ക്രൈം ബ്രാഞ്ച് കൂടുതൽ വകുപ്പുകൾ ചുമത്തിയിരുന്നു. മനപ്പൂര്‍വം കൊലപ്പെടുത്തിയതെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. വാഹനം വരുന്നത് കണ്ട് മുന്നിലേക്ക് തള്ളിയിടുകയായിരുന്നു. തള്ളിയിട്ടതിന് സാക്ഷികളുണ്ടെന്നും ക്രൈംബ്രാഞ്ച് പറയുന്നു.
ഡിവൈഎസ്പിക്ക് ജാമ്യം നല്‍കരുതെന്നുമാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. ഹരികുമാറിനെതിരെ കൊലപാതകത്തിന് പുറമെ 3 വകുപ്പുകള്‍ കൂടി ചുമത്തി. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ് ഡി.വൈ.എസ്.പിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഹരികുമാറിനെ ഒളിവിൽ പോകാൻ സഹായിച്ച ബിനുവിന്റെ മകനെയും തൃപ്പരപ്പിലെ ലോഡ്ജ് നടത്തിപ്പുകാരനെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇവർ എടുത്ത നൽകിയ രണ്ടു സിം കാർഡുകളാണു ഹരികുമാർ ഒളിവിൽ ഉപയോഗിച്ചിരുന്നത്. ഇവർ മൈസൂരുവിലും മംഗളൂരുവിലും എത്തിയിരുന്നതായി പോലീസിനു വിവരം ലഭിച്ചു. എന്നാൽ പിന്തുടർന്ന് എത്തിയപ്പോൾ അവിടെനിന്നു രക്ഷപ്പെട്ടു. തുടര്‍ന്ന് ഇന്നലെ വൈകുന്നേരത്തോടെയാണ് ഹരികുമാര്‍ കല്ലമ്പലത്ത് എത്തിയതെന്നാണ് സൂചന.
കഴിഞ്ഞ ദിവസം ഇദ്ദേഹം കോടതിയില്‍ കീഴങ്ങുമെന്ന് സൂചനയുണ്ടായിരുന്നു. ഇക്കാര്യം പോലീസിനെ അറിയിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്.
https://youtu.be/zxlRH0Gvgtg
Post Your Comments