മുംബൈ: തലയ്ക്ക് പ്രഷര്‍ കുക്കറിന്റെ അടിയേറ്റ് രക്തം വാര്‍ന്ന് വൃദ്ധന് ദാരുണാന്ത്യം. മുംബൈയിലെ കൊപരഖൈറാനെയിലാണ് നാടിനെ നടുക്ക്ിയ സംഭവമുണ്ടായത്. വിജയകുമാര്‍ ദൊഹാത്രെയെന്ന് 62 കാരനാണ് പ്രഷര്‍ കുക്കറിന്റെ അടിയേറ്റ് മരിച്ചത്. വീട്ടിനുള്ളില്‍നിന്ന് ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ തലയ്ക്ക് സാരമായ പരിക്കേറ്റ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന വിജയകുമാറിനെയാണ് കണ്ടത്.
ഒരു പ്രഷര്‍ കുക്കറും ചുറ്റികയും സമീപ സ്ഥലത്തുനിന്ന് കണ്ടെത്തിയിരുന്നു. മകന്റെ കൈകളില്‍ മുറിവേറ്റിരുന്നു. ഫ്‌ളാറ്റില്‍ വിജയകുമാര്‍ ദൊഹാത്രെയും മകനും മാത്രമാണ് ഉണ്ടായിരുന്നത്. സംഭവത്തില്‍ മകന് പങ്കുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മരണത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. മകന്‍ സ്‌കീസോഫ്രീനിയ രോഗം ബാധിച്ച ആളാണെന്നാണ് പൊലീസ് അറിയിച്ചു.
Post Your Comments