Latest NewsKerala

മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയില്‍ എന്തും സംഭവിക്കാം; റിവ്യൂ ഹര്‍ജികള്‍ എതിരായാലും പ്രതിഷേധം തുടരുമെന്ന് കെ. സുധാകരന്‍

തിരുവനന്തപുരം: ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച ഉത്തരവിനെതിരേ സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീംകോടതി ഇന്നു പരിഗണിക്കാനിരിക്കെ വിഷയത്തില്‍ പ്രിതകരണവുമായി കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്‍.  റിവ്യൂ ഹര്‍ജികള്‍ എതിരായാലും പ്രതിഷേധം തുടരുമെന്നും മണ്ഡല മകരവിളക്ക് കാലത്ത് എന്തും സംഭവിക്കാമെന്നും അദ്ദേഹം പറഞ്ഞു.

വേണ്ടി വന്നാല്‍ സമരത്തിന്റെ രീതിയും രൂപവും മാറ്റുമെന്നും സമരമുഖത്ത് ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചിത്തിര ആട്ടവിശേഷ കാലത്ത് പോലീസിന് ശബരിമല സന്നിധാനത്ത് നിയന്ത്രണം ഇല്ലാത്തത് കേരളം കണ്ടതാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ശബരിമല വിഷയത്തില്‍ പ്രായോഗികമായ നിലപാട് സ്വീകരിക്കണമെന്നും സുധാകരന്‍ പറഞ്ഞു.

ശബരിമല യുവതി പ്രവേശനത്തിനെതിരായ പുനഃപരിശോധന ഹര്‍ജികള്‍ ഇന്ന് സുപ്രിംകോടതി പരിഗണിക്കും. നിലവിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയിയെ ഉള്‍പ്പെടുത്തി പുനഃഘടിപ്പിച്ച പുതിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക. ഹര്‍ജി പരിഗണിക്കുന്ന ചേംബറില്‍ അഭിഭാഷകര്‍ക്കും ഹര്‍ജിക്കാര്‍ക്കും പ്രവേശനമില്ല. തുറന്ന കോടതിയില്‍ വാദം കേള്‍ക്കില്ല എന്നതാണ് മറ്റൊരു വസ്തുത.

ഉച്ചയ്ക്ക് മൂന്നുമണിക്ക് ചേംബറിലാണ് ഹര്‍ജികള്‍ പരിഗണിക്കുക. ശബരിമല യുവതി പ്രവേശനം അനുവദിച്ച സുപ്രിംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ 48 പുനഃപരിശോധന ഹര്‍ജികളാണ് സുപ്രിംകോടതി മുന്‍പാകെയുളളത്. ശബരിമല ഭക്തന്മാരുടെ മൗലിക അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുളള മൂന്ന് റിട്ട് ഹര്‍ജികള്‍ ചീഫ് ജസ്റ്റിസും ജഡ്ജിമാരായ സഞ്ജയ് കിഷന്‍ കൗള്‍, കെ.എം. ജോസഫ് എന്നിവരും അടങ്ങിയ ബെഞ്ച് രാവിലെ പരിഗണിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button