ജമ്മുകാശ്മീര്‍ : അതിമാരകമായ സ്ഫോടക വസ്തുക്കളുമായി ജമ്മുകാശ്മീര്‍ അതിര്‍ത്തിയില്‍ നുഴഞ്ഞുകയറിയ ഭീകരനെ ഇന്ത്യന്‍ സെെന്യം വധിച്ചു. ഇയാളുടെ പക്കല്‍ നിന്ന് അതി മാരകമായ ഉഗ്രസ്ഫോടക വസ്തുക്കളാണ് സെെന്യം പിടിച്ചെടുത്തത്. അതി സ്ഫോടകശേഷിയുളള ഗ്രാനേഡുകളടക്കമായിരുന്നു ഇയാള്‍ അക്രമം നടത്തുന്നതിനായി കെെവശം സൂക്ഷിച്ചിരുന്നത്. രണ്ട് റൈഫിളുകളും 234 റൗണ്ട് ബുള്ളറ്റുകളും അഞ്ച് കൈത്തോക്കുകളും അഞ്ച് ഗ്രനേഡുകളും എന്നിവയാണ് സെെന്യം പിടികൂടിയത്.
കാഷ്മീരിലെ അഖ്നൂര്‍ എന്ന സ്ഥലത്താണ് തീവ്രവാദി നുഴഞ്ഞ് കയറിയത്. ഈ വരുന്ന ശനിയാഴ്ച ഇവിടെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ് . ഈ തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനായി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു തീവ്രവാദിയുടെ ഉദ്ദേശമെന്നും സെെന്യം അറിയിച്ചു.
Post Your Comments