രോഹിത് ശര്‍മ്മയെ ആവതോളം പ്രശംസകള്‍ കൊണ്ട് മൂടി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിവിഎസ് ലക്ഷ്മണ്‍. അടുത്തു വരുന്ന മാച്ചുകളില്‍ നിന്ന് കോഹ്ലി വിട്ട് നില്‍ക്കുന്ന സാഹചര്യത്തില്‍ ആ സ്ഥാനത്തേക്ക് നായകസ്ഥാനം ഏറ്റെടുക്കാന്‍ ഏറ്റവും യോജിച്ച കഴിവുളള കളിക്കാരനാണ് രോഹിത്ത് എന്നാണ് ലക്ഷ്മണ്‍ തുറന്ന് പറഞ്ഞത്. പരീക്ഷണങ്ങള്‍ക്ക് മുതിരാന്‍ യാതൊരു മടിയുമില്ലാത്ത ഒരു ധെെര്യശാലിയായ കളിക്കാരനാണ് രോഹിത്ത് എന്ന് ലക്ഷ്മണ്‍ അഭിപ്രായപ്പെട്ടു.
മികച്ച ഒരു ബാസ്റ്റ്മാന്‍ എന്നതിനപ്പുറം അതിനേക്കാളേറെ നായകസ്ഥാനം എന്ന പദവിയും വൃത്തിയോടെ ഉത്തരവാദിത്വത്തോടെ നിര്‍വ്വഹിക്കുന്ന വ്യക്തിയാണ് രോഹിത്ത് എന്നും ലക്ഷ്മണ്‍ പറഞ്ഞു. രോഹിത്തിന്‍റെ നായകത്വത്തില്‍ നേടിയ ഏഷ്യ കപ്പും വിന്‍ഡീസിനെതിരെ ടി20 പരമ്പര വിജയവും ഒക്കെ കാണിക്കുന്നത് അദ്ദേഹത്തിന്‍റെ ക്യാപ്റ്റന്‍സിയിലുളള മികച്ച അഭിരുചിയാണ്. നിദാഹസ് ട്രോഫിയിലും ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത് രോഹിത് ആയിരുന്നു.
വ്യക്തമായ പദ്ധതികളോടെ മുന്‍കൂര്‍ തയ്യാറാക്കി പഠിച്ചതിന് ശേഷമാണ് രോഹിത് ടീമിനെ നയിക്കുന്നത്. ഐപിഎലില്‍ മുംബൈക്ക് കീരീടം നേടിക്കൊടുത്ത രോഹിത്ത് തീര്‍ച്ചയായും ഇന്ത്യയെ നയിക്കാന്‍ പ്രാപ്തനായ നായകന്‍ തന്നെയെന്ന് ലക്ഷ്മണ്‍ അടിവരയിട്ടു.
Post Your Comments