Specials

കുട്ടികളുമായുള്ള അധ്യാപകരുടെ ചിൽഡ്രൻസ് ഡേ ആഘോഷം

 

ചാച്ചാജിയുടെ ജൻമദിനത്തിൽ അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ട കുഞ്ഞുങ്ങളുടെ ദിനമായിക്കൂടെയാണ് അഘോഷിക്കുന്നത്. ഈ നവംബർ 14 ന് കുട്ടികളുമായി ചിൽഡ്രൻസ് ഡേ ആഘോഷിക്കുന്നതിന് അധ്യാപകർക്കായി ചില മാർഗങ്ങൾ…

റോൾമാറ്റം

ശിശുദിനത്തിൽ കുട്ടികൾക്ക് അധ്യാപരാകുന്നതിനുള്ള അവസരം നൽകാം. അവരുടേതായ രീതിയിൽ അവർ സ്വയം കണ്ടെത്തിയ വിഷയത്തെക്കുറിച്ച് അധ്യാപകരുടെ സ്ഥാനത്ത് നിന്ന് മറ്റ് കുട്ടികൾക്കും ക്ലാസ് എടുക്കാനുള്ള അവസരം നൽകാം.ഇത് കുട്ടികൾക്ക് വലിയൊരു അനുഭവമായിരിക്കും സമ്മാനിക്കുക.

പിക്‌നിക്ക്

കുട്ടികളുമായി പുറത്തേക്കൊരു യാത്ര പോകാം. അതിനായി വലിയ ദൂരമില്ലാത്ത ഒരു സ്ഥലംതിരഞ്ഞെടുക്കുക. ശേഷം അവരുമായി ആ സ്ഥലത്തേക്ക് ഒരു ഉല്ലാസയാത്ര പോകാം. അവിടെ അവർക്ക് ഇഷ്ടപെടുന്ന കളികളും ഭക്ഷണവുമായി ചെലവഴിക്കാം. ചിൽഡ്രൻസ് ഡേയിൽ നൽകാവുന്ന മറ്റൊരു സമ്മാനമാണിത്.

വിനോദ പരിപാടികൾ

കുട്ടികളെ അന്നേ ദിവസം ക്ലാസിൽ വിനോദ പരിപാടികൾ അവതരിപ്പിക്കാൻ അവസരം നൽകാം. പാട്ടും ഡാൻസും മാത്രമല്ല കുട്ടികളുടെ കഴിവായി പ്രകടിപ്പിക്കാൻ അവസരം നൽകേണ്ടത്. അവർക്ക് പ്രാഗൽഭ്യമുള്ള ഏത് മേഖലയായാലും.. സ്റ്റാമ്പ് കളക്ഷൻ അങ്ങനെ വ്യത്യസ്തമായ പല വിനോദ പരമായ കഴിവുകൾ പ്രകടിപ്പിക്കാൻ കുട്ടികൾക്ക് അവസരമൊരുക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button