
ശിശുക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തേജനം നല്കാന് ആചരിക്കുന്ന ദിനമാണ് ശിശുദിനം. കുട്ടികളോട് ഏറെ സ്നേഹവാത്സല്യങ്ങള്‍ പ്രകടിപ്പിച്ചിരുന്ന കുട്ടികളെ എറെ സ്നേഹിച്ച രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജന്മദിനവാര്‍ഷികമാണ് രാജ്യം ശിശുദിനമായി കൊണ്ടാടുന്നത്.
ആഢംഭരത്തിന്റെയും മഹത്വത്തിന്റെയും ഇടയില്‍ ചാച്ചാ നെഹ്രുജിയുടെ യഥാര്‍ത്ഥ സന്ദേശത്തെ നമ്മള് കാണാതെ പോകരുത്.
അത് വളര്‍ന്നുവരുവാനുള്ള സുരക്ഷിതവും സ്നേഹനിര്‍ഭരമായ ഒരു സാഹചര്യം നമ്മുടെ കുട്ടികള്‍ക്ക് സജ്ജീകരിച്ചു കൊടുക്കുന്നു.
മാത്രമല്ല വലിയ കാല്‍വയ്പുകള്‍ നടത്തുവാനും രാജ്യപുരോഗതിയില്‍ സംഭാവന ചെയ്യുവാനുമുള്ള ബൃഹത്തും സമാനവുമായ അവസരങ്ങള്‍ അവര്‍ക്ക് നല്‍കുകയും ചെയ്യുന്നു.
ഈ ദിനം നമ്മള് ഓരോരുത്തര്‍ക്കും കുട്ടികളുടെ ക്ഷേമത്തെപ്പറ്റിയുള്ള നമ്മുടെ അര്‍പ്പണബോധത്തെ നവീകരിക്കേണ്ടതിനും, അവരുടെ ചാച്ചാ നെഹ്രുവിന്റെ നിലവാരത്തിലും മാതൃകയിലും വളരുവാന്‍ അവരെ പഠിപ്പിക്കേണ്ടതിനും വേണ്ടിയുള്ള ഓര്‍മ്മപ്പെടുത്തലായിട്ടാണ് ശിശുദിനത്തെ കാണേണ്ടത്. വിവിധ രാജ്യങ്ങളില്‍ ശിശുദിനം ആഘോഷിക്കുന്ന് എങ്ങനെയെന്ന് നോക്കാം
Post Your Comments