Latest NewsKerala

വരിക്കപ്ലാവിനെ കല്യാണം കഴിച്ച ചന്ദ്രുവിന്റെ ജീവിതത്തിലേയ്ക്ക് ഒടുവില്‍ പെണ്‍കുട്ടി കടന്നു വന്നു : അപൂര്‍വ വിവാഹക്കഥ ഇങ്ങനെ

വെള്ളരികുണ്ട് : കല്യാണ മാര്‍ക്കറ്റില്‍ ചന്ദ്രുവിനെ വിലയിട്ടവര്‍ക്ക് ഒരു ഉഗ്രന്‍ മറുപടി കൊടുക്കാന്‍ ചന്ദ്രു മറന്നില്ല. തന്റെ വീട്ടിലെ വരിക്കപ്ലാവിനെ വിവാഹം കഴിച്ച് അവരോട് മധുരപ്രതികാരം വീട്ടി. ഇത് സോഷ്യല്‍മീഡിയയില്‍ ചുരുങ്ങിയ സമയംകൊണ്ട് വൈറലാകുകയും ചെയ്തു.

ഒരുവര്‍ഷം മുമ്പാണ് ചന്ദ്രു വെള്ളരിക്കുണ്ടെന്ന യുവാവ് വരിക്കപ്ലാവിനെ വിവാഹം കഴിക്കാന്‍ പോവുകയാണെന്ന് ക്ഷണക്കത്ത് ഫേസ്ബുക്കില്‍ കുറിച്ചത്. ചന്ദ്രുവിന്റെ പ്രതികരണം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. കല്യാണ മാര്‍ക്കറ്റില്‍ പെണ്‍കുട്ടികളുടെ ഡിമാന്‍ഡുകള്‍ക്കെതിരേ ആയിരുന്നു യുവാവിന്റെ പോസ്റ്റ്. ഒക്ടോബര്‍ 31, 2017നായിരുന്നു പോസ്റ്റ്. നവംബര്‍ 4ന് വിവാഹിതനാകുമെന്നായിരുന്നു അതിലെ വരികള്‍.

ഒടുവില്‍ വരിക്കപ്ലാവിനെ കല്യാണം കഴിച്ച ചന്ദ്രുവിന്റെ ജീവിതത്തിലേയ്ക്ക് താങ്ങും തണലുമായി പെണ്‍കുട്ടി കടന്നു വന്നു . പാലക്കാട് സ്വദേശിനി സുഗതിയാണ് ചന്ദ്രുവിന്റെ ജീവിതത്തിലേക്ക് കടന്നുവന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button