ബലാത്സംഗം കുറ്റകരമാക്കുന്ന ഐപിസി 375 ലുള്ള ലിംഗ വിവേചനം ഇല്ലാതാക്കണമെന്നു ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. ട്രാന്‍സ് ജെന്‍ഡറുകളെ ബലാത്സംഗം ചെയ്യുന്നവരെയും ശിക്ഷിക്കണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.
സന്നദ്ധ സംഘടനയായ ക്രിമിനല്‍ ജസ്റ്റിസ് സൊസൈറ്റി ഓഫ് ഇന്ത്യ നല്കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് പാര്‍ലമെന്റ് ആണെന്ന് വ്യക്തമാക്കിയായിരുന്നു ഹര്‍ജി പരിഗണിക്കാന്‍ കോടതി വിസമ്മതിച്ചത്. പുരുഷനെ ബലാത്സംഗം ചെയ്യുന്ന സ്ത്രീകളെയും പുരുഷനെ തന്നെ പീഡിപ്പിക്കുന്ന പുരുഷനെയും നിയമപ്രകാരം ബാധ്യസ്ഥര്‍ ആക്കേണ്ടേയെന്നും കോടതി ആരാഞ്ഞു.
ഐപിസി 377 ക്രിമിനല്‍ കുറ്റം അല്ലാതാക്കി എന്നത് കൊണ്ട് മാത്രം മറ്റു വ്യവസ്ഥകളില്‍ ഇടപെടാന്‍ കോടതിക്ക് ആകില്ലെന്നും ഇതുമായി ബന്ധപ്പെട്ട നിയമകമ്മീഷന് റിപോര്‍ട്ട് പരിഗണിച്ച് ലിംഗ വിവേചനത്തില്‍ ഉചിതമായ നിയമം കൊണ്ടു വരേണ്ടത് പാര്‍ലമെന്റ് ആണെന്നും കോടതി പറഞ്ഞു. കോടതിക്ക് ഈ ഘട്ടത്തില്‍ ഇടപെടാന്‍ ആകില്ലെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗെഗൊയ് വ്യക്തമാക്കി
ഈ വര്‍ഷം ജൂലായില്‍ ഒരു കേസില്‍ വാദം കേള്‍ക്കേ ബലാത്സംഗകേസിലെ ലിംഗവിവേചനത്തില്‍ ഡല്‍ഹി ഹൈക്കോടതിയും ആശ്ചര്യം പ്രകടിപ്പിച്ചിരുന്നു. ഇന്ത്യയില്‍ അത്തരത്തിലൊരു ഭേദഗതി വരുത്താനുള്ള സാഹചര്യമല്ല നിലവിലുള്ളതെന്ന അമിക്കസ് ക്യൂറിയുടെ മറുപടിയോട് പ്രതികരിച്ച ആക്ടിസ് ചീഫ് ജസ്റ്റിസ് ഗിത മിത്തലിന്റെയും ജസ്റ്റിസ് സി ഹരിശങ്കറിന്റെയും ഒരു ബെഞ്ച് എന്നെങ്കിലും അങ്ങനെയൊരു സമയമുണ്ടാകുമോ എന്നും വിമര്‍ശിച്ചിരുന്നു.
Post Your Comments