കൊച്ചി : കീബോര്‍ഡില്‍ മാന്ത്രികത സൃഷ്ടിക്കുന്ന സ്റ്റീഫന്‍ ദേവസിയ്ക്കും വേദനയുടെ ഭൂതകാലം പറയാനുണ്ട്. മുഖത്ത് ഒരു പുഞ്ചിരിയോടെയല്ലാതെ സ്റ്റീഫനെ നമ്മള്‍ കാണാറില്ല. എന്നാല്‍ വേദനയുടേയും പരാജയത്തിന്റേയും ഒരു ഭൂതകാലം തനിക്കുണ്ടായിരുന്നുവെന്ന് തുറന്നു പറയുകയാണ് സ്റ്റീഫന്‍
സ്റ്റീഫന്റെ പഴയ ജീവിതം അത്രയധികം സന്തോഷം നിറഞ്ഞതല്ലായിരുന്നു. പരാജയത്തില്‍ നിന്ന് സ്വന്തം പ്രയത്‌നംകൊണ്ട് വിജയക്കൊടി പാറിച്ച വ്യക്തിയാണ് സ്റ്റീഫന്‍.
പത്താം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു രക്താര്‍ബുദം ബാധിച്ചത്,ഒരു പനി ബാധിച്ചായിരുന്നു ചികിത്സ തേടിയതെങ്കിലും പിന്നീട് തന്നെ ബാധിച്ച ആ മഹാ മാരിയെക്കുറിച്ച് സ്റ്റീഫന്‍ തിരിച്ചറിഞ്ഞു.പിന്നീട് പഠനത്തില്‍ നേരിട്ട പരാജയങ്ങളെക്കുറിച്ചും സ്റ്റീഫന്‍ ഓര്‍ക്കുന്നു.
ആകെ തകര്‍ന്ന് പോയ അവസ്ഥയായിരുന്നു അത് എങ്കിലും തുടക്കത്തില്‍ തന്നെ രോഗം കണ്ടെത്താന്‍ സാധിച്ചതു കൊണ്ട് ചികിത്സിച്ച് ഭേഭമാക്കാന്‍ കഴിഞ്ഞു. ജീവിതത്തിലെ ലക്ഷ്യം പഠനമല്ലെന്ന് തിരിച്ചറിഞ്ഞതു കൊണ്ട് തന്നെ പ്രിഡിഗ്രിയ്ക്ക് മനോഹരമായി തോറ്റുവെന്ന് സ്റ്റീഫന്‍ തുറന്നു പറഞ്ഞു. ഡിഗ്രി പോലും ചെയ്യാതെയായിരുന്നു പഠനം ഉപേക്ഷിച്ചത്. എന്നാല്‍ ഇതില്‍ എന്റെ വീട്ടുകാര്‍ക്ക് നല്ല സങ്കടമുണ്ടായിരുന്നു. എന്നാല്‍ വദ്യാഭ്യാസം കുറഞ്ഞു പോയെന്നുളള ചിന്ത തനിയ്ക്കുണ്ടായിരുന്നില്ല. പിന്നീടുളള ജീവിതം കൊണ്ട് ആ പരാജയം വിജയമാക്കിയെന്ന് വിശ്വസിക്കുന്നുണ്ടെന്ന് സ്റ്റീഫന്‍ പറഞ്ഞു.
ഒരു കാലത്ത് റഹ്മാന്‍ സ്റ്റേജ് ഷോകളിലെ നിറസാന്നിധ്യമായിരുന്നു സ്റ്റീഫന്‍ ദേവസി.എന്നാല്‍ പിന്നീട് സ്റ്റീഫന്‍ ഷോകളില്‍ നിന്നും അപ്രത്യക്ഷമായിരുന്നു.അതിനുള്ള കാരണവും സ്റ്റീഫന്‍ തുറന്നു പറഞ്ഞു .റഹ്മാന്റെ സംഗീതത്തിന്റെ മാസ്മരികത അടുത്തറിഞ്ഞിട്ടുളള വ്യക്തിയാണ് ഞാന്‍. എന്നാല്‍ സംഗീതത്തില്‍ എന്റേതായ ഇടം കണ്ടെത്താന്‍ തുടങ്ങിയപ്പോള്‍ മറ്റ് പരിപാടികള്‍ക്കായുളള സമയം കുറഞ്ഞു. പലപ്പോഴും സമയം കിട്ടാതെ വന്നു. ഇത് ഞാന്‍ റഹ്മാന്‍ സറിനോടെ പറഞ്ഞിട്ടുണ്ടായിരുന്നുവെന്നും സ്റ്റീഫന്‍ പറഞ്ഞു.
Post Your Comments