തിരുവനന്തപുരം: അഹിന്ദുക്കള്‍ കയറിയെന്ന സംശയത്തെ തുടർന്ന് ശുദ്ധീകരണക്രിയകള്‍ പൂര്‍ത്തിയാകുന്നത് വരെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ നട തുറക്കില്ല. തന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം പരിഹാരക്രിയകള്‍ നടത്തിയ ശേഷം ഇന്ന് ഉച്ചയോടെ മാത്രമേ ക്ഷേത്രത്തിന്റെ നട തുറക്കുകയുള്ളൂ. ഈ മാസം ഒൻപതിന് ആചാരലംഘനം നടന്നതായാണ് സൂചന. അന്നുമുതലുള്ള പൂജകളുടെ പരിഹാരക്രിയകളാണ് നടന്നുവരുന്നത്.
കഴിഞ്ഞ അഞ്ചിനാണ് ക്ഷേത്രത്തില്‍ അല്‍പ്പശി ഉത്സവം തുടങ്ങിയത്. ഒൻപതിന് ദര്‍ശനത്തിന് എത്തിയവരുടെ കൂട്ടത്തില്‍ മറ്റു മതസ്ഥരുടെ വസ്ത്രധാരണരീതിയോട് സാമ്യമുള്ള വസ്ത്രം ധരിച്ച സ്ത്രീ ഉണ്ടായിരുന്നതായാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കണ്ടെത്തിയത്. പിന്നീട് ഇവര്‍ ക്ഷേത്ര ആചാരപ്രകാരമുള്ള വേഷംമാറി ഉള്ളില്‍ കയറുകയും ചെയ്‌തു. ദൃക്സാക്ഷികള്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് ശുദ്ധീകരണക്രിയകള്‍ ഉള്‍പ്പെടെയുള്ളവ നടത്തിയത്. ഉത്സവം തുടങ്ങിയ ദിവസത്തെ ചടങ്ങുകള്‍ വീണ്ടും നടത്തി. തുടർന്ന് ഞായറാഴ്ച വൈകീട്ട് നടക്കേണ്ട എഴുന്നള്ളത്ത് നിര്‍ത്തിവെച്ച് ക്ഷേത്രനട അടക്കുകയായിരുന്നു.
Post Your Comments