തിരുവനന്തപുരം: ബന്ധു നിയമന വിവാദങ്ങളില്‍ ഇന്നേവരെയുളള ആരോപണങ്ങളില്‍ യാതൊരുവിധ കഴമ്പുമില്ലാത്തത് കൊണ്ടാണ് പുതിയ ആരോപണങ്ങള്‍ ഉന്നയിച്ചു കൊണ്ട് വരുന്നതെന്ന് മന്ത്രി കെടി ജലീല്‍. ബന്ധുനിയമന വിവാദത്തിനിടയില്‍ കെ.ടി. ജലീലിന്റെ ബന്ധു കെ.ടി. അദീബ് ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ സ്ഥാനം രാജി വെച്ച് ഒഴിഞ്ഞിരുന്നു രാജി ഡയറക്ടര്‍ ബോര്‍ഡ് യോഗം അംഗീകരിച്ചിരുന്നു. എന്നാല്‍ അദീബിന്‍റെ രാജിയില്‍ തനിക്ക് ഒരു പങ്കും ഇല്ലെന്നും സ്വമേധയാണ് രാജി നല്‍കിയതെന്നും ജലീല്‍ പറഞ്ഞു.
കെ.ടി. അദീബ് രാജി വച്ചതും തനിക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളും തമ്മില്‍ യാതൊരും വിധ ബന്ധവുമില്ലെന്നും മന്ത്രി അറിയിച്ചു . എന്നാല്‍ രാജി വെച്ചത് കൊണ്ട് മാത്രം വിവാദങ്ങള്‍ കെട്ടടങ്ങാന്‍ പോകുന്നില്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു.
Post Your Comments