Latest NewsIndia

കേന്ദ്രമന്ത്രി അനന്ത് കുമാറിന്റെ മരണത്തില്‍ അനുശോചനമറിയിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി അനന്ത് കുമാറിന്റെ മരണത്തില്‍ അനുശോചനമറിയിച്ച് രാഷ്ട്രപതി രാം നാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. അര്‍ബുദ ബാധയേത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അനന്ത് കുമാര്‍ ബംഗളൂരുവില്‍ പുലര്‍ച്ചെ 2.30നായിരുന്നു അന്തരിച്ചത്. മികച്ച ഭരണാധികാരിയായിരുന്നു അനന്ത് കുമാറെന്നെന്നും അദ്ദേഹത്തിന്റെ വിയോഗം നികത്താനാവാത്ത നഷ്ടമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു. വ്യത്യസ്ത മന്ത്രിസഭകളിലായി വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുള്ള അദ്ദേഹത്തിന്റെ അനുഭവ സമ്പത്ത് ബിജെപിക്ക് മുതല്‍ക്കൂട്ടായിരുന്നുവെന്നും മോദി അനുസ്മരിച്ചു.

അദ്ദേഹത്തിന്റെ നിര്യാണത്തില്‍ ഏറെ ദുഃഖിതനാണെന്നും രാജ്യത്തിനു തന്നെ വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും രാഷ്ട്രപതി പറഞ്ഞു. അനന്ത് കുമാറിന്റെ മരണ വാര്‍ത്ത ഞെട്ടിച്ചുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. ജനങ്ങളുടെ ക്ഷേമത്തിനായി അക്ഷീണം പ്രയത്നിച്ച വ്യക്തിത്വമായിരുന്നു അനന്ത് കുമാറിന്റേതെന്നും രാജ്നാഥ് സിംഗ് ട്വിറ്ററില്‍ കുറിച്ചു. കേന്ദ്രമന്ത്രമാരായ നിര്‍മല സീതാരാമന്‍ സുരേഷ് പ്രഭു തുടങ്ങിയവരും അനുശോചനം രേഖപ്പെടുത്തി.

കേന്ദ്ര പാര്‍ലന്‍മെന്ററി കാര്യ മന്ത്രിയായിരുന്നു. രാസവള വകുപ്പിന്റേയും ചുമതല അദ്ദേഹത്തിനായിരുന്നു.ലണ്ടന്‍, ന്യൂയോര്‍ക്ക് എന്നിവിടങ്ങളില്‍ ചികിത്സയ്ക്ക് ശേഷം അദ്ദേഹം ബംഗളൂരുവില്‍ തിരിച്ചെത്തിയിരുന്നു. ആറ് തവണ പാര്‍ലമെന്റംഗമായ അനന്ത് കുമാര്‍ വാജ്പേയ് സര്‍ക്കാരില്‍ വ്യോമയാന മന്ത്രിയുമായിരുന്നു. കര്‍ണാടക ബിജെപി സംസ്ഥാന അധ്യക്ഷ പദവിയും അനന്ത് കുമാര്‍ വഹിച്ചിട്ടുണ്ട്. പാര്‍ലമെന്ററികാര്യ മന്ത്രിയായിരുന്ന അദ്ദേഹം രാസവള വകുപ്പും കൈകാര്യം ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button