KeralaLatest News

‘പട്ടിണിയുടെ മണി’; മധുവിന്റെ കഥ ഹ്രസ്വചിത്രമാകുന്നു

വിശപ്പിന്റെ വിളിയില്‍ ബലിയാടാകേണ്ടി വന്ന മധു കേരളത്തിന് എന്നും ഒരു തീരാദു:ഖം തന്നെയാണ്. മധുവിന്റെ ജീവിതം ഇനി സ്‌ക്രീനില്‍ കാണാം. വിശപ്പ് സഹിക്കാനാവാതെ ആഹാരം മോഷ്ടിച്ചതിന്റെ പേരില്‍ ക്രൂരമര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട അട്ടപ്പാടി സ്വദേശി മധുവിന്റെ ജീവിതം ഹ്രസ്വചിത്രമാകുന്നു. ശ്യാം മംഗലത്താണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും. ‘പട്ടിണിയുടെ മണി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഇവന്റീവ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബിന്നി ജോസഫ്, ലിസ്സി തോമസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. 22മിനിറ്റ് ദൈര്‍ഘ്യം ഉള്ള ഈ ഹൃസ്വചിത്രം ലോകത്തെ തന്നെ ഞെട്ടിച്ച അരും കൊലയുടെ കഥ പറയുന്നു. കട്ടപ്പനയിലും പരിസരപ്രദേശങ്ങളിലും ചിത്രീകരണം പൂര്‍ത്തിയായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button