പല ഉത്പന്നങ്ങളും ആദ്യ വില്‍പനയ്ക്ക് എത്തുന്നത് ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ്സൈറ്റുകളിലാണ്. അതും ഒരാള്‍ക്ക് ഒരു കടയില്‍ നിന്നും വാങ്ങാവുന്നതിനേക്കാള്‍ വിലക്കുറവില്‍. ദീപാവലി, ക്രിസ്തുമസ് തുടങ്ങിയ ആഘോഷവേളകളില്‍ അവിശ്വസനീയമായ വമ്ബന്‍ ഓഫറുകളും ഉപഭോക്താകള്‍ക്കായി മിക്ക് വെബ്സൈറ്റുകളും ഒരുക്കാറുണ്ട്. എന്നാല്‍ ഓഫറുകളുടെ മറവില്‍ പല ചതിക്കുഴികളും ചിലര്‍ ലക്ഷ്യമാക്കുന്നുണ്ട്. തങ്ങളുടെ ഫേസ്ബുക്ക് പേജ് വഴി ഇത്തരം തട്ടിപ്പുകളെ സൂക്ഷിക്കണമെന്ന എന്ന സന്ദേശം ജനങ്ങളിലെത്തിക്കാന്‍ ശ്രമിക്കുകയാണ് കേരള പൊലീസ്. വിലക്കുറവിന്റെ മോഹനവാഗ്ദാനങ്ങളുമായി പ്രചരിക്കുന്ന സന്ദേശങ്ങള്‍ക്ക് കൂടെയുള്ള ലിങ്കില്‍ പ്രവേശിച്ചു ഓഫര്‍ സ്വന്തമാക്കാന്‍ ശ്രമിക്കുന്നവര്‍ ഓര്‍ക്കുക. യഥാര്‍ത്ഥ ഷോപ്പിംഗ് സൈറ്റുമായി ഈ സന്ദേശത്തിനു യാതൊരു ബന്ധവുമില്ല. നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ ഉള്‍പ്പെടെ ചോര്‍ത്താനുള്ള ഒരു തട്ടിപ്പ് രീതിയാണിതെന്നും കേരള പൊലീസിന്റെ ഫേസ്ബുക്ക് കുറിപ്പിലുണ്ട്.
കേരള പൊലീസിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരുപം:
ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ കരുതിയിരിക്കുക ..
ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളില്‍ വന്‍ വിലക്കുറവ് എന്ന രീതിയിലുള്ള സന്ദേശങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. എന്നാല്‍ ഇതില്‍ പലതും തികച്ചും വ്യാജവും അടിസ്ഥാനരഹിതവുമാണെന്നു വ്യക്തമായിട്ടുള്ളതാണ്. വിലക്കുറവിന്റെ മോഹനവാഗ്ദാനങ്ങളുമായി പ്രചരിക്കുന്ന സന്ദേശങ്ങള്‍ക്ക് കൂടെയുള്ള ലിങ്കില്‍ പ്രവേശിച്ചു ഓഫര്‍ സ്വന്തമാക്കാന്‍ ശ്രമിക്കുന്നവര്‍ ഓര്‍ക്കുക. യഥാര്‍ത്ഥ ഷോപ്പിംഗ് സൈറ്റുമായി ഈ സന്ദേശത്തിനു യാതൊരു ബന്ധവുമില്ല. മാത്രമല്ല , നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ ഉള്‍പ്പെടെ ചോര്‍ത്താനുള്ള ഒരു തട്ടിപ്പ് രീതിയാണിത്. #keralapolice
Post Your Comments