ബിലാസ്പൂര്‍: സോണിയാ ഗാന്ധിയ്ക്കും രാഹുല്‍ ഗാന്ധിയ്ക്കും എതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുടുംബ വാഴ്ച്ചയിലാണ് കോണ്‍ഗ്രസിന്റെ രാഷ്ട്രീയം കണ്ണു നട്ടിരിക്കുന്നത്. അതേ സമയം ബിജെപി പാവങ്ങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത് എന്നും പറഞ്ഞായിരുന്നു മോദി കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചത്.
കോണ്‍ഗ്രസിന്റെ രാഷ്ട്രീയം തുടങ്ങുന്നതും അവസാനിക്കുന്നതും കുടുംബവാഴ്ചയിലാണ്. ബിജെപിയോട് എങ്ങനെ ഏറ്റുമുട്ടണമെന്ന് കോണ്‍ഗ്രസ് ഇപ്പോഴും പഠിച്ചിട്ടില്ലെന്നും മോദി പറഞ്ഞു. ചണ്ഡീഗഡിലെ വോട്ടര്‍മാര്‍ എല്ലാവരും ഇത്തവണ പോളിങ് ബൂത്തിലെത്തി സമ്മതിദാന അവകാശം വിനിയോഗിക്കണമെന്നും പ്രദേശത്ത് നക്‌സല്‍ സാന്നിധ്യത്തെ പൂര്‍ണമായും തുടച്ചുനീക്കണമെന്നും മോദി ആവശ്യപ്പെട്ടു.
തിങ്കളാഴ്ച്ചയാണ് ചണ്ഡീഗഡില്‍ വോട്ടിങ് ആരംഭിക്കുന്നത്. നക്‌സല്‍ സാന്നിധ്യമുള്ള പ്രദേശങ്ങളിലാണ് വോട്ടിങ് നടക്കുന്നത്. 2013 ലെ തെരഞ്ഞെടുപ്പില്‍ 18 ല്‍ 12 സീറ്റുകളിലും ഇവിടെ ബിജെപി പരാജയപ്പെട്ടിരുന്നു. ബാക്കിയുള്ള 72 മണ്ഡലങ്ങളില്‍ നവംബര്‍ 20 നാണ് വോട്ടിങ്. ഡിസംബര്‍ 11 നാണ് വോട്ടെണ്ണല്‍.
Post Your Comments