
കൂർക്ക നിറച്ച പാക്കറ്റിൽ വളവളപ്പൻ പാമ്പിനെ കണ്ടെത്തി , സിഎെഎസ്എഫ് യാത്രക്കാരന്റെ അബുദാബി യാത്ര അധികൃതർ നിർത്തലാക്കി.
എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ അബുദാബിക്ക് പോകാനെത്തിയ സുനിൽ കാട്ടാക്കളത്തിലാണ് എയർ പോർട്ടിൽ നാടകീയ സംഭവങ്ങൾക്ക് വഴി വെച്ചത്.
സിഎെഎസ്എഫ് സുരക്ഷാ പരിശോധനക്കിടെ ഇയാളുടെ ബാഗിൽ നിന്നും വളവളപ്പൻ പാമ്പ് പുറത്തേക്ക് ചാടുകയായിരുന്നു. ഉടനെതന്നെ സുരക്ഷാ ഉദ്യോഗസ്ഥർ പാമ്പിനെ തല്ലിക്കൊന്നു. യാത്രക്കാരന്റെ യാത്ര റദ്ദ് ചെയ്ത് നെടുമ്പാശേരി പോലീസിന് സുനിലിനെ കൈമാറി.
എന്നാൽ കൂർക്ക വിത്പനക്കാരൻ തന്ന കൂർക്ക താൻ അതുപോലെ തന്നെ കൊണ്ടുവരികയായിരുന്നെന്നും പാമ്പ് ഉള്ള കാര്യം അറിഞ്ഞിരുന്നില്ലെന്നും സുനിൽ പറഞ്ഞു.
Post Your Comments