കരിപ്പൂർ: എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി. യന്ത്രത്തകരാറിനെ തുടർന്നാണ് വിമാനം റദ്ദാക്കിയത്. രാവിലെ 8.30ന് ദുബൈയിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് റദ്ദാക്കിയതെന്ന് അധികൃതർ അറിയിച്ചു.
Read Also: ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഐക്കണായി സച്ചിൻ തെൻഡുൽക്കർ: ധാരണാപത്രം ഒപ്പിട്ടു
എല്ലാ യാത്രക്കാരുടെയും എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി ബോർഡിങിന് പ്രവേശിക്കാനുള്ള അറിയിപ്പ് ലഭിച്ച ശേഷമാണ് യന്ത്രത്തകരാർ ഉണ്ടെന്ന അറിയിപ്പ് യാത്രക്കാർക്ക് ലഭിച്ചത്. എയർപോർട്ട് റൺവേ രാവിലെ 10 മുതൽ വൈകിട്ട് ആറ് മണി വരെ അടച്ചിടുന്നതിനാൽ ആറു മണിക്ക് ശേഷം ഇതേ വിമാനത്തിന്റെ തകരാർ പരിഹരിച്ച് ഇതിൽ തന്നെ കയറ്റി വിടുകയോ വൈകിട്ട് ഏഴു മണിക്കുള്ള വിമാനത്തിൽ കയറ്റുകയോ ചെയ്യുമെന്നാണ് യാത്രക്കാരെ അധികൃതർ അറിയിച്ചിരിക്കുന്നത്.
വൈകിട്ട് അഞ്ചു മണിക്കാണ് യാത്രക്കാരോട് വിമാനത്താവളത്തിൽ എത്താൻ അറിയിച്ചത്.
Read Also: വൈദ്യുതി നിയന്ത്രണം ഒഴവാക്കാന്‍ ഉപഭോക്താക്കള്‍ സഹകരിക്കണം: അഭ്യര്‍ഥനയുമായി കെഎസ് ഇബി
Post Your Comments