ന്യൂഡല്‍ഹി: ഡിസംബര്‍ 19-ന് നിലവിലെ ഗവര്‍ണര്‍ ഭരണത്തിന്റെ കാലാവധി തീരുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രപതി ഭരണത്തിനുളള ശുപാര്‍ശ നല്‍കാന്‍ സാധ്യത. ജമ്മു കാഷ്മീര്‍ ഭരണഘടനയുടെ അടിസ്ഥാനത്തില്‍ ഗവര്‍ണര്‍ ഭരണം അവസാനിച്ചാന്‍ വീണ്ടും അതേ ഭരണം വീണ്ടും തുടരാന്‍ വകുപ്പില്ലാത്തതിനാലാണ് രാഷ്ട്രപതി ഭരണത്തിനുളള ശിപാര്‍ശക്കുളള സാധ്യത കാണുന്നത്.
ജമ്മു കാഷ്മീരില്‍ നിയഭസഭാ തെരഞ്ഞെടുപ്പ് അടുത്തൊന്നും നടക്കില്ല എന്ന് ഇതില്‍ നിന്ന് വ്യക്തമായി. മെഹബൂബ മുഫ്തി സര്‍ക്കാരിനുള്ള പിന്തുണ ബിജെപി പിന്‍വലിച്ചതോടെ ജൂണ്‍ 19 മുതല്‍ ജമ്മു കാഷ്മീര്‍ ഗവര്‍ണര്‍ ഭരണത്തിലാണ്.
Post Your Comments