ഷാർജ: ഭാര്യയ്ക്കും കാമുകനും നേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം. 30 കാരനായ ശ്രീലങ്കൻ യുവാവാണ് ഷാർജയിൽ നിയമ നടപടി നേരിടുന്നത്. ആസിഡ് ആക്രമണത്തിൽ 23കാരിയായ ഇയാളുടെ ഭാര്യ കൊല്ലപ്പെട്ടു. യുവതിയുടെ കാമുകനും ആക്രമണത്തിൽ പൊള്ളലേറ്റിരുന്നു. ഇയാൾ ഇപ്പോൾ പൂർണ ആരോഗ്യവാനാണ്. 2017 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.
ഭാര്യയെ താൻ ഒരുപാട് വിശ്വസിച്ചിരുന്നെന്നും അവളിൽ നിന്ന് ഒരിക്കലും ഇങ്ങനെയൊന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും പ്രതി പോലീസിനോട് പറഞ്ഞു. ബിസിനസ് ആവശ്യങ്ങൾക്കായി ഭർത്താവ് കുറച്ചു ദിവസം ഷാർജയിൽ നിന്ന് മാറി നിന്നിരുന്നു. ഈ സമയം മുതലെടുത്ത് യുവതി കാമുകനുമായി ചുറ്റിക്കറങ്ങുകയും ലൈംഗികബന്ധത്തിൽ ഏർപ്പെടുകയുമായിരുന്നു. ഭാര്യയുടെ സ്വഭാവത്തിലുണ്ടായ മാറ്റങ്ങളിൽ സംശയം തോന്നിയ ഭർത്താവ് ഭാര്യയോട് പറയാതെ തിരികെ ഷാർജയിൽ എത്തുകയും യുവതിയെ നിരീക്ഷിക്കുകയുമായിരുന്നു. തുടർന്നാണ് യുവതിയും കാമുകനും പിടിയിലായത്. ഇരുവരും ലൈംഗികബന്ധത്തിൽ ഏർപ്പെട്ടുകൊണ്ടിരിക്കെയാണ് ഭർത്താവ് ഇവരെ പിടികൂടിയത്. ഉടൻ തന്നെ ഇരുവർക്കും നേരെ ഇയാൾ ആസിഡ് ഒഴിക്കുകയായിരുന്നു.
Post Your Comments